ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി കേരളത്തിനെതിരെ ജാഫര്‍ വരുന്നു, ഒപ്പം ഉമേഷും
സെമിയില്‍ കേരളമാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയുടെ എതിരാളി. ഈ മാസം 24 മുതലാണ് മത്സരം.

ഉത്തരഖാണ്ഡിനെതിരെ ഇന്നിങ്‌സ് ജയവുമായി രഞ്ജി ട്രോഫി സെമിയിലേക്ക് വിദര്‍ഭ. സെമിയില്‍ കേരളമാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയുടെ എതിരാളി. ഈ മാസം 24 മുതലാണ് മത്സരം. വേദി തീരുമാനമായിട്ടില്ല(വയനാട്ടിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്). ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ കശക്കിയെറിഞ്ഞാണ് വിദര്‍ഭയുടെ സെമി പ്രവേശം. ഇന്നിങ്‌സിനും 115 റണ്‍സിനുമായിരുന്നു ഫൈസ് ഫസല്‍ നയിച്ച വിദര്‍ഭയുടെ ജയം. ടോസ് നേടിയ വിദര്‍ഭ ഉത്തരാഖണ്ഡിനെ ബാറ്റിങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ മികവില്‍ ഉത്തരാഖണ്ഡിന് 355 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങില്‍ വിദര്‍ഭ അടിച്ചെടുത്തത് 629 എന്ന കൂറ്റന്‍ സ്‌കോര്‍ ഒപ്പം 274 റണ്‍സിന്റെ ലീഡും. ഡബിള്‍ സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍(206) സെഞ്ച്വറി നേടിയ സഞ്ജു രാമസ്വാമി(141)അദിത്യ സര്‍വതെ(102) അക്ഷയ് വാദ്കര്‍(98) എന്നിവരുടെ മികവാണ് വിദര്‍ഭക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ഇതില്‍ ജാഫറിന്റെ ഫോം ആണ് എടുത്തുപറയേണ്ടത്. മത്സരത്തില്‍ ഒരു ഏഷ്യന്‍ റെക്കോര്‍ഡും ജാഫര്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യയില്‍ 40 പിന്നിട്ട ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ജാഫര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. ഉത്തരാഖണ്ഡിനെതിരെ നേടിയത് താരത്തിന്റെ ഒമ്പതാമത്തെ ഫസ്റ്റ്ക്ലാസ് ഡബിള്‍ സെഞ്ച്വറിയായിരുന്നു.
Wasim Jaffer 200* - Vidarbha vs Uttarakhand @ Nagpur #RanjiTrophy 2018-19 QF
— Mohandas Menon (@mohanstatsman) January 17, 2019
His ninth 200+ fc score, incl two 300+ scores!
314* for Mumbai
218 for India A
267 for Mumbai
212 for India
202 for India
256 for Mumbai
301 for Mumbai
286 for Vidarbha
200* for Vidarbha#VidvUtt
ജാഫറിനെ പിടിച്ചുകെട്ടുക എന്നതാവും കേരളത്തിന്റെ ഭാരിച്ച ചുമതല. അതേസമയം ബൗളിങ്ങില്‍ ഉമേഷ് യാദവിന്റെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് പുറമെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും ഉമേഷ് യാദവ് വീഴ്ത്തി. ഉമേഷിന്റെ ഈ ബൗളിങ് മികവിന് മുന്നില്‍ രണ്ടാം ഇന്നിങ്‌സില്‍ ഉത്തരാഖണ്ഡിന് 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 15 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം വെറും 23 റണ്‍സ് വിട്ടുകൊടുത്താണ് ഉമേഷ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഉമേഷിന്റെ പന്തുകളെ പ്രതിരോധിക്കുക എന്നതും കേരളത്തിന് പ്രയാസമാവും. പ്രത്യേകിച്ച സഞ്ജുവിനെപ്പോലെ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവത്തില്‍. അതേസമയം കേരളത്തിന്‍റെ ബൌളിങിലാണ് പ്രതീക്ഷ മുഴുവനും.
Adjust Story Font
16

