ക്യാച്ച് വിട്ടാലെന്താ? ബൗണ്ടറി ലൈനില്‍ മക്കല്ലത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനം
ബിഗ് ബാഷ് ടി20 ലീഗില്‍ ബ്രിസ്‌ബെയിന്‍ ഹീറ്റിന് എതിരെയായിരുന്നു മക്കല്ലത്തിന്റെ ബൗണ്ടറി ലൈനിനരികിലെ മാജിക്.

പ്രായം 37 ആയെങ്കിലും ന്യൂസിലാന്‍ഡ് മുന്‍ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ കായിക ക്ഷമതക്ക് തെല്ലും മങ്ങലേറ്റട്ടില്ല. എവിടെ ടി20 ടൂര്‍ണമെന്റുകള്‍ നടന്നാലും അവിടെ ഒരു ടീമില്‍ മക്കല്ലവുമുണ്ടാവും. ബാറ്റ് കൊണ്ട് മാത്രമല്ല, തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെയും മക്കല്ലം അവിടെയെല്ലാം തന്റെ സാന്നിധ്യമറിയിക്കും. ഇപ്പോള്‍ മക്കല്ലം ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നത് തകര്‍പ്പന്‍ ഫീല്‍ഡിങിന്റെ പേരിലാണ്.
ബിഗ് ബാഷ് ടി20 ലീഗില്‍ ബ്രിസ്‌ബെയിന്‍ ഹീറ്റിന് എതിരെയായിരുന്നു മക്കല്ലത്തിന്റെ ബൗണ്ടറി ലൈനിനരികിലെ മാജിക്. മത്സരത്തിന്റെ പതിനാറാം ഓവറിലാണ് സംഭവം. സിഡ്‌നി സിക്‌സേഴ്‌സിന്റെ ജെയിം വിന്‍സെയാണ് പന്ത് ഉയര്‍ത്തിയടിച്ചത്, ലോങ് ഓണില്‍ മക്കല്ലം പന്ത് പിടിച്ചെങ്കിലും ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിലേക്ക് വീണു. എന്നാല്‍ വിദഗ്ധമായി പന്ത് തട്ടിമാറ്റി. പന്ത് തട്ടിമാറ്റുമ്പോള്‍ മക്കല്ലത്തിന്റെ ശരീരം ബൗണ്ടറി ലൈനില്‍ കൊണ്ടതുമില്ല...
No catch but how did Brendon McCullum stop this from going for a boundary!?#BBL08 | @BKTtires pic.twitter.com/BZagW88nQ7
— cricket.com.au (@cricketcomau) January 20, 2019
Adjust Story Font
16

