വീണ്ടും ഹാട്രിക് സിക്സടിച്ച് പാണ്ഡ്യ
രണ്ട് ഫോറും അഞ്ച് സിക്‌സറുകളും നിറച്ചതായിരുന്നു പാണ്ഡ്യയുടെ ഇന്നിംങ്‌സ്. പാണ്ഡ്യ നേടിയ 45റണ്ണില്‍ 38 റണ്ണും പിറന്നത് ബൗണ്ടറികളിലൂടെ.

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ 4ന് 18 എന്ന നിലയിലായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അമ്പാട്ടി റായുഡുവിന്റേയും(90) വിജയ് ശങ്കറിന്റേയും(45) ബാറ്റിങാണ്. എന്നാല്‍ വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ നടത്തിയ സ്‌ഫോടനാത്മക ബാറ്റിംങാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തുകളില്‍ നിന്നായിരുന്നു പാണ്ഡ്യ 45 റണ്‍ നേടിയത്.

രണ്ട് ഫോറും അഞ്ച് സിക്‌സറുകളും നിറച്ചതായിരുന്നു പാണ്ഡ്യയുടെ ഇന്നിംങ്‌സ്. 45ല്‍ 38 റണ്ണും പിറന്നത് ബൗണ്ടറികളിലൂടെ. അഞ്ചില്‍ മൂന്നു സിക്‌റുകള്‍ തുടര്‍ച്ചയായ പന്തുകളിലായിരുന്നു പാണ്ഡ്യ അടിച്ചത്. ലെഗ്‌സ്പിന്നര്‍ ടോഡ് ആഷ്‌ലിയായിരുന്നു പാണ്ഡ്യയുടെ ഇര. നാല്‍പ്പത്തിയാറാം ഓവറിലെ 2, 3, 4 പന്തുകളിലായിരുന്നു പാണ്ഡ്യ ആഷ്‌ലിയെ സിക്‌സറുകള്‍ക്ക് പറത്തിയത്. പാണ്ഡ്യയുടെ ഈ ബാറ്റിംങിന്റെ ബലത്തിലാണ് ഇന്ത്യ അവസാന 10 ഓവറില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയത്. ആദ്യ പത്ത് ഓവറില്‍ 22 റണ്ണായിരുന്നു ഇന്ത്യ നേടിയത്.
കഴിഞ്ഞ സെപ്തബറിനുശേഷം ഏകദിന ടീമിലേക്കു തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ ചുരുങ്ങിയ മത്സരങ്ങളില്‍ തന്നെ ന്യൂസിലന്‍ഡ് പരമ്പരയിലെ നിര്‍ണ്ണായക താരങ്ങളിലൊരാളായി. മൂന്നാം ഏകദിനത്തില്‍ പത്ത് ഓവര്‍ എറിഞ്ഞ് 45 റണ്‍ മാത്രം വിട്ടുകൊടുത്ത് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ചഹാലിന്റെ പന്തില്‍ കെയ്ന്‍ വില്യംസണിനെ പറന്നു പിടിച്ച പാണ്ഡ്യയുടെ ഫീല്‍ഡിംങ് മികവും മത്സരത്തില്‍ ശ്രദ്ധേയമായി. ഇപ്പോഴിതാ ബാറ്റിംങ് മികവിലൂടെ പാണ്ഡ്യ വീണ്ടും ടീമിലെ ഓള്‍റൗണ്ടര്‍ പദവി അരക്കിട്ടുറപ്പിക്കുകയാണ്.
Adjust Story Font
16

