Quantcast

പ്രവചനവീരന്‍ പീറ്റേഴ്‌സണ്‍, ആറില്‍ നാലും ശരിയായി

ദക്ഷിണാഫ്രിക്കന്‍ ടീമിനെക്കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ച ആറില്‍ നാലും ശരിയായിരിക്കുകയാണിപ്പോള്‍.

MediaOne Logo

Web Desk

  • Published:

    21 Dec 2019 4:57 PM GMT

പ്രവചനവീരന്‍ പീറ്റേഴ്‌സണ്‍, ആറില്‍ നാലും ശരിയായി
X

ക്രിക്കറ്റ് കളിയും കമന്റേറ്റര്‍ പണിയും കഴിഞ്ഞ് ഇംഗ്ലീഷുകാരുടെ കെവിന്‍ പീറ്റേഴ്‌സണ് ഇപ്പോള്‍ പ്രവചനമാണ് പരിപാടി. ആദ്യം ആരും കാര്യമായെടുത്തില്ലെങ്കിലും കെ.പിയുടെ പ്രവചനങ്ങള്‍ ഓരോന്നായി ശരിയായി തുടങ്ങിയതോടെ അത്ഭുതമായി. ദക്ഷിണാഫ്രിക്കന്‍ ടീമിനെക്കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ച ആറില്‍ നാലും ശരിയായിരിക്കുകയാണിപ്പോള്‍.

കുറച്ചായി അടുക്കും ചിട്ടയുമില്ലാതിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെക്കുറിച്ചായിരുന്നു കെ.പിയുടെ പ്രവചനങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം തന്റെ പക്കലുണ്ടെന്നു പറഞ്ഞായിരുന്നു ട്വീറ്റ് തുടങ്ങിയത്. തുടര്‍ന്ന് ബോര്‍ഡിന്റേയും ടീമിന്റേയും താക്കോല്‍ സ്ഥാനങ്ങളില്‍ ആരെല്ലാം വേണമെന്ന് പറയുകയും ചെയ്തു.

ये भी पà¥�ें- അനാഥാലയത്തിലെ കുട്ടികളെ അമ്പരപ്പിച്ച് സാന്താ കോലി

ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ ഗ്രെയിം സ്മിത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായി. മാര്‍ക്ക് ബൗച്ചര്‍ മുഖ്യ പരിശീലകനും ജാക് ഫോള്‍ സി.ഇ.ഒ സ്ഥാനത്തേക്കും എത്തി. ജാക്ക് കാലിസ് ടീമിനൊപ്പം ചേരുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

അതോടെ ആറില്‍ നാലും ശരിയായി. ബാക്കിയുള്ളതില്‍ എന്‍ടിനി ബൗളിംങ് പരിശീലകനാകാന്‍ സാധ്യത ഏറെയാണ്. കളിച്ചത് ഇംഗ്ലണ്ടിന് വേണ്ടിയാണെങ്കിലും ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയാണ് കെവിന്‍ പീറ്റേഴ്‌സണ്‍. ദക്ഷിണാഫ്രിക്കയിലെ പീറ്റേഴ്‌സ്ബര്‍ഗില്‍ ജനിച്ച പീറ്റേഴ്‌സന്റെ മാതാവ് ഇംഗ്ലീഷുകാരിയായിരുന്നു.

TAGS :

Next Story