ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം
സഞ്ജു സാംസണിനെ മറികടന്ന് ശിഖര്‍ ധവാന്‍ (454) ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് 128 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 20 ഓവറില്‍ 9 വിക്കറ്റിന് 127 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലോക്കി ഫെര്‍ഗ്യൂസണ്‍, സുനില്‍ നെരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഉജ്വല ബോളിങ്ങാണ് ഡല്‍ഹിയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്.
ഡല്‍ഹിക്കായി ഋഷഭ് പന്ത് 36 പന്തില്‍ 39, ശിഖര്‍ ധവാന്‍ 20 പന്തില്‍ 24 സ്റ്റീവന്‍ സ്മിത്ത് 34 പന്തില്‍ 39 എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അതിനിടെ സഞ്ജു സാംസണിനെ മറികടന്ന് ശിഖര്‍ ധവാന്‍ (454) ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
Next Story
Adjust Story Font
16

