Quantcast

''ഡി.കെയെ ഇനിയും ഇന്ത്യന്‍ ജഴ്സിയില്‍ കാണണം''; കാര്‍ത്തിക്കിനെ വാനോളം പുകഴ്ത്തി ഡുപ്ലസി

തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച ദിനേശ് കാര്‍ത്തിക്കിനെ മത്സരശേഷം പ്രശംസ കൊണ്ട് മൂടുകയാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി.

MediaOne Logo

Web Desk

  • Published:

    6 April 2022 12:19 PM GMT

ഡി.കെയെ ഇനിയും ഇന്ത്യന്‍ ജഴ്സിയില്‍ കാണണം; കാര്‍ത്തിക്കിനെ വാനോളം പുകഴ്ത്തി ഡുപ്ലസി
X

രാജസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെ അഭിനനന്ദനങ്ങള്‍ കൊണ്ട് മൂടി ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസി. 87 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബാഗ്ലൂരിനെ അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ദിനേശ് കാർത്തിക്കിന്‍റെയും ഷഹബാസ് അഹ്‌മദിന്‍റെയും പ്രകടനമാണ് രക്ഷിച്ചത്.

ഒരു സിക്സും ഏഴ് ബൌണ്ടറികളും ഉള്‍പ്പടെ 44 റൺസ് എടുത്ത് ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ച കാര്‍ത്തിക് തന്നെയാണ് കളിയിലെ താരവും. തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച ദിനേശ് കാര്‍ത്തിക്കിനെ മത്സരശേഷം പ്രശംസ കൊണ്ട് മൂടുകയാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി.

''കാര്‍ത്തിക് അതിമനോഹരമായ ക്രിക്കറ്റാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്... അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്‍ത്തിക്കിന്‍റെ പേര് വീണ്ടും കേള്‍ക്കണമെന്നാണ് എന്‍റെ ആഗ്രഹം...'' മത്സരത്തിന് ശേഷം ഡുപ്ലസി പറഞ്ഞു.

ദിനേശ് കാര്‍ത്തിക് ഞങ്ങള്‍ക്ക് ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച താരമാണ്... ടീമിന് അദ്ദേഹം നല്‍കുന്ന സംഭാവന അത്രയും വലുതാണ്. അവസാന ഓവറുകളിലെല്ലാം എത്ര മനോഹരമായാണ് അദ്ദേഹം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കാര്‍ത്തിക് ഈ ടീമിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണ്, അവസാന നിമിഷങ്ങളില്‍ അദ്ദേഹമുണ്ടെന്ന ധൈര്യത്തില്‍ ബാക്കി താരങ്ങള്‍ക്ക് അവരുടെ ജോലി സമ്മര്‍ദ്ദമില്ലാതെ ചെയ്യാന്‍ കഴിയും. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ ഡുപ്ലസി പറഞ്ഞു.

കൊല്‍ക്കത്തയുടെ താരമായിരുന്ന ദിനേശ് കാര്‍ത്തിക് ഈ സീസണിലാണ് ബാംഗ്ലൂരിലെത്തിയത്. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 14 പന്തില്‍‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന താരം രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ഏഴ് പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്നലെ രാജസ്ഥാനെതിരെ നടന്ന ബാംഗ്ലൂരിന്‍റെ മൂന്നാം മത്സരത്തിലും കാര്‍ത്തിക്കിന്‍റെ ബാറ്റ് തീതുപ്പി. 87 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി ബാംഗ്ലൂര്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് കാര്‍ത്തിക് ടീമിനെ കരകയറ്റി. 23 പന്തില്‍ പുറത്താകാതെ 44 റണ്‍സാണാ കാര്‍ത്തിക് കഴിഞ്ഞ കളിയില്‍ അടിച്ചുകൂട്ടിയത്.


TAGS :

Next Story