Quantcast

''ധോണിയെ ഞാൻ 'പ്രാങ്ക്' ചെയ്യാറുണ്ട്; പിശാചുക്കൾക്കേ അദ്ദേഹത്തെ വെറുക്കാനാകൂ''-പ്ലേഓഫ് പോരിനുമുൻപ് വാനോളം വാഴ്ത്തി ഹർദിക്

ക്യാപ്റ്റൻ, നേതാവ്, ഇതിഹാസം, ധോണി ഒരു വികാരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഗുജറാത്ത് ടൈറ്റൻസ് ഹർദികിന്‍ വിഡിയോ പോസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    23 May 2023 7:13 AM GMT

Hardik Pandya Praises Dhoni, Hardik Pandya hails Dhoni, MS Dhoni and Hardik Pandya, MS Dhoni, Hardik Pandya
X

ചെന്നൈ: ആദ്യ പ്ലേഓഫ് അങ്കത്തിനു തൊട്ടുമുൻപ് എതിരാളികളുടെ നായകനു കണക്കറ്റ് പ്രശംസയുമായി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയെക്കുറിച്ചാണ് താരത്തിന്റെ പ്രതികരണം.

'മഹി ഗൗരവക്കാരനാണ്, അതാണ്, ഇതാണെന്നൊക്കെ ചിന്തിക്കുന്ന ഒരുപാടാളുകളുണ്ട്. എന്നാൽ, എപ്പോഴും തമാശയടിക്കുന്ന ആളാണ് ധോണി. മഹേന്ദ്ര സിങ് ധോണിയായിട്ടല്ല അദ്ദേഹത്തെ ഞാൻ കാണുന്നത്. ഒരുപാട് കാര്യങ്ങൾ, ഒരുപാട് പോസിറ്റീവ് സംഗതികൾ ഞാൻ അദ്ദേഹത്തിൽനിന്ന് പഠിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തോട് സംസാരിക്കുക പോലും വേണ്ട, വെറുതെ നോക്കിയിരുന്നാൽ തന്നെ മതി'-ഗുജറാത്ത് ടൈറ്റൻസ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഹർദിക് വെളിപ്പെടുത്തി.

എന്റെ പ്രിയപ്പെട്ട സുഹൃത്താണ് ധോണി. ഞാൻ പ്രാങ്ക് ചെയ്യാറുള്ള, ചിൽ ചെയ്യാറുള്ള പ്രിയപ്പെട്ട സഹോദരനാണ്. ഞാനെന്നും എം.എസ് ധോണി ഫാൻ ആയിരിക്കും. ഞാൻ മാത്രമല്ല, ഒരുപാട് ക്രിക്കറ്റ് ആരാധകരും അങ്ങനെത്തന്നെയാകും. ധോണിയെ വെറുക്കണമെങ്കിൽ ശരിക്കും പിശാചാകേണ്ടിരും-പാണ്ഡ്യ കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ, നേതാവ്, ഇതിഹാസം എന്ന അടിക്കുറിപ്പോടെയാണ് ഗുജറാത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ധോണി ഒരു വികാരമാണ്. ചെന്നൈയിലെ സ്‌പെഷൽ മത്സരത്തിനുമുൻപ് ഒരേയൊരു തലയ്ക്ക് ഹർദിക് പാണ്ഡ്യയുടെ സ്‌പെഷൽ ആദരമാണിതെന്നും ട്വീറ്റിൽ പറയുന്നു.

രാജ്യത്തെ ഒരുവിധം എല്ലാ മനുഷ്യരും ധോണിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്ന് ഇത്തവണ ഐ.പി.എൽ ഉദ്ഘാടന മത്സരത്തിനുമുൻപ് ഹർദിക് പറഞ്ഞിരുന്നു. താനും ധോണിയുടെ ഫാനാണ്. എല്ലാം അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. ധോണിക്കെതിരെ സീസൺ ആരംഭിക്കുന്നതിലും മികച്ച കാര്യം മറ്റൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധോണി തന്റെ റോൾമോഡലാണെന്ന് ഇതിനുമുൻപും പലതവണ ഹർദിക് വ്യക്തമാക്കിയിരുന്നു. സമ്മർദങ്ങൾ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ചത് ധോണിയാണെന്നായിരുന്നു ഒരിക്കൽ താരം വെളിപ്പെടുത്തിയത്. നായകസ്ഥാനത്ത് തിളങ്ങാനും മുൻ ഇന്ത്യൻ നായകൻ സഹായിച്ചിട്ടുണ്ടെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.

ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ചെന്നൈയും ഗുജറാത്തും ഏറ്റുമുട്ടും. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്ക് ആണ് വേദി. ഇന്ന് ജയിച്ചവർ നേരിട്ട് ഫൈനൽ യോഗ്യത നേടും. തോൽക്കുന്നവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കും. നാളെ നടക്കുന്ന മുംബൈ-ലഖ്‌നൗ എലിമിനേറ്റർ പോരാട്ടത്തിലെ വിജയിയുമായായിരുക്കും വെള്ളിയാഴ്ചത്തെ രണ്ടാം ക്വാളിഫയർ. ഞായറാഴ്ച അഹ്മദാബാദിലാണ് കലാശപ്പോരാട്ടം.

Summary: 'You need to be a proper devil to hate Mahendra Singh Dhoni. For me, he's just my dear friend, dear brother, who I do pranks, who I chill', praises Gujarat Titans skipper Hardik Pandya

TAGS :

Next Story