Quantcast

'പരിചയസമ്പന്നനായ താരത്തെപ്പോലെ അവന്‍ പക്വത കാണിച്ചു' സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍

'തീര്‍ത്തും വ്യതസ്തമായ ടീമുമായാണ് ഇന്ത്യ ലങ്കയിലെത്തിയത്, പുതിയ താരങ്ങള്‍, പുതിയ കോച്ചിംഗ് സ്റ്റാഫ്.. എന്നിട്ടും ലങ്കയെ അവരുടെ നാട്ടില്‍ കീഴ്പ്പെടുത്താനായി'

MediaOne Logo

Web Desk

  • Published:

    22 July 2021 11:11 AM GMT

പരിചയസമ്പന്നനായ താരത്തെപ്പോലെ അവന്‍  പക്വത കാണിച്ചു സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍
X

ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ ആവേശവിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രകീര്‍ത്തിച്ച് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ തോല്‍വിയുറപ്പിച്ചിടത്ത് നിന്നാണ് ടീം ഇന്ത്യ വിജയം പിടിച്ചുവാങ്ങിയത്. 276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 116ന് അഞ്ച് എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് വാലറ്റത്തിന്‍റെ പോരാട്ടമികവില്‍ ടീം മൂന്ന് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുന്നത്.

സൂര്യകുമാര്‍ യാദവിന്‍റെയും ദീപക് ചാഹറിന്‍റെയും അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നെടുന്തൂണായത്. ആവേശപ്പോരാട്ടത്തിനൊടുവില്‍ മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യന്‍ ടീമിനെയും സൂര്യകുമാര്‍ യാദവിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. സൂര്യകുമാറിന്‍റെ ബാറ്റിങ് കാണുമ്പോള്‍ ഒരുപാട് ഏകദിനങ്ങളുടെ അനുഭവസമ്പത്തുള്ള ബാറ്റ്സ്മാന്‍ ബാറ്റ് വീശുന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു കമ്രാന്‍ അക്മലിന്‍റെ പ്രതികരണം. ഇന്ത്യക്കായി കരിയറിലെ തന്‍റെ രണ്ടാം ഏകദിനം മാത്രമാണ് സൂര്യകുമാര്‍ കളിക്കുന്നത്.

'സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് അവിശ്വസനീയമായിരുന്നു.. അത്രയും മനോഹരമായാണ് അയാള്‍ ബാറ്റ് വീശിയത്. 70-80 ഏകദിന മത്സരങ്ങള്‍ കളിച്ച പരിചയ സമ്പന്നനായ ഒരു താരത്തിന്‍റെ പക്വത അദ്ദേഹം ക്രീസില്‍ കാണിച്ചു. ഒരുപാട് ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ആ പരിചയമാണ് അദ്ദേഹത്തിന് ഗുണമായത്. തീര്‍ത്തും ആധികാരികമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്‍റേത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നിര്‍ണായക സമയത്ത് അദ്ദേഹം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തോല്‍വി മുന്നില്‍ കണ്ട മത്സരം തിരിച്ചുപിടിച്ച് ജയിച്ചതിന്‍റെ മുഴുവന്‍ ക്രഡിറ്റും ഇന്ത്യന്‍ ടീമിന് അവകാശപ്പെട്ടതാണ്. തീര്‍ത്തും വ്യതസ്തമായ ടീമുമായാണ് ഇന്ത്യ ലങ്കയിലെത്തിയത്, പുതിയ താരങ്ങള്‍, പുതിയ കോച്ചിംഗ് സ്റ്റാഫ്.. എന്നിട്ടും ലങ്കയെ അവരുടെ നാട്ടില്‍ കീഴ്പ്പെടുത്താനായി. ഈ പരമ്പരയില്‍ ഇന്ത്യയുടെ കളി മനോഹരമായിരുന്നു. രണ്ടാം ഏകദിനം അതിമനോഹരം. 160 എന്ന സ്കോറെത്തുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടെപ്പെട്ടിട്ടും ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞു.' അക്മല്‍ പറഞ്ഞു. . തന്‍റെ യുട്യൂബ് ചാനലിലെ പരിപാടിക്കിടെയാണ് അക്മല്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ പുകഴ്ത്തിയത്.

TAGS :

Next Story