Quantcast

'ആഗോളനേതാവാകാനുള്ള ഇന്ത്യയുടെ യാത്രയെ തടയുന്നത് ഒറ്റ ശക്തി''; വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

ദേശീയപതാക വെറുമൊരു പതാകയല്ലെന്നും കരിയറിലുടനീളം താൻ നെഞ്ചേറ്റിനടന്ന വികാരമാണെന്നും ഇർഫാൻ സ്വാതന്ത്ര്യദിനത്തിൽ പങ്കുവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-17 14:32:15.0

Published:

17 Aug 2023 2:31 PM GMT

ആഗോളനേതാവാകാനുള്ള ഇന്ത്യയുടെ യാത്രയെ തടയുന്നത് ഒറ്റ ശക്തി; വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ഇർഫാൻ പത്താൻ
X

ന്യൂഡൽഹി: വിദ്വേഷ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ആഗോളനേതാവാകാനുള്ള ഇന്ത്യയുടെ യാത്രയെ തടയുന്ന ഒരേയൊരു ശക്തി വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് താരം പറഞ്ഞു.

ട്വിറ്ററിലായിരുന്നു ഇർഫാൻ പത്താന്റെ പ്രതികരണം. ''ആഗോളനേതാവാകാനുള്ള ഇന്ത്യയുടെ യാത്ര ഒരേയൊരു ശക്തിക്കല്ലാതെ തടഞ്ഞുനിർത്താനാകില്ല; വിദ്വേഷ കുറ്റകൃത്യമാണത്. ഈ തടസം നീക്കാനായി നമുക്ക് ഒന്നിക്കാം''-ഇർഫാൻ ട്വീറ്റ് ചെയ്തു. വിദ്വേഷ കുറ്റകൃത്യം അവസാനിപ്പിക്കൂ എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

ദേശീയപതാക വെറുമൊരു പതാകയല്ലെന്നും കരിയറിലുടനീളം നെഞ്ചേറ്റിയ ഒരു വികാരമാണെന്നും ആഗസ്റ്റ് 15നു രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തിൽ ഇർഫാൻ കുറിച്ചിരുന്നു. പശ്ചാത്തലത്തിൽ ദേശീയപതാക പാറിപ്പറക്കുന്ന ക്രിക്കറ്റ് മൈതാനത്തുനിന്നുള്ള സ്വന്തം ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്. 'ഈ ചിത്രത്തിൽ അവ്യക്തമായി നിങ്ങൾ കാണുന്ന ആ പതാക വെറുമൊരു പതാകയല്ല. എന്റെ കരിയറിലുടനീളം ഞാൻ നെഞ്ചേറ്റിനടന്ന ഒരു വികാരമാണത്. നമ്മുടെ പതാക ഉയരെ പറന്നുകൊണ്ടിരിക്കട്ടെ. പ്രിയപ്പെട്ട ഇന്ത്യക്കാർക്കെല്ലാം സ്വാതന്ത്ര്യദിനാശംസകൾ'-ഇങ്ങനെയായിരുന്നു ഇർഫാന്റെ ട്വീറ്റ്.

ഇതാദ്യമായല്ല ഇർഫാൻ രാഷ്ട്രീയവിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതും ആനുകാലിക വിഷയങ്ങളിൽ പ്രതികരിക്കുന്നതും. ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാകാനുള്ള എല്ലാ ശേഷിയും എന്റെ മനോഹര രാജ്യത്തിനുണ്ടെന്നും എന്നാൽ അതിനു ഭരണഘടനയെയാണു പിന്തുടരേണ്ടതെന്നു ചിലർക്കു തിരിച്ചറിവുണ്ടാകേണ്ടതുണ്ടെന്നും നേരത്തെ ഇർഫാൻ ട്വീറ്റ് ചെയ്തത് വലിയ ചർച്ചയായിരുന്നു. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ട്വീറ്റ്.

ട്വീറ്റിനെതിരെ അമിത് മിശ്ര ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സംഘ്പരിവാർ അനുകൂലികളും രംഗത്തെത്തി. ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യത്തെ ഗ്രന്ഥമെന്ന് ചിലർക്കു ബോധം വന്നാലേ ഇന്ത്യ മഹത്തായ രാജ്യമാകൂവെന്നായിരുന്നു ഇർഫാനു വ്യംഗ്യമായ വിമർശനവുമായി അമിത് മിശ്ര പ്രതികരിച്ചത്. എന്നാൽ, എന്നും പിന്തുടരുന്നത് ഇതിനെയാണെന്ന് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ഇർഫാൻ തിരിച്ചടിക്കുകയും ചെയ്തു. എല്ലാ പൗരന്മാരോടും അതിനായി ആഹ്വാനം ചെയ്യുകയും ചെയ്തു ഇർഫാൻ.

Summary: Irfan Pathan calls for hate crime to stop

TAGS :

Next Story