Quantcast

ഫ്രിഡ്ജിന്‍റെ ചില്ലടിച്ച് തകര്‍ത്ത് ബെയര്‍സ്റ്റോയുടെ സിക്സ്; താരത്തിന് ഇനി ഡ്രിങ്സില്ലെന്ന് ട്രോളന്മാര്‍

സിക്സര്‍ ചെന്ന് വീണത് ഡഗ്ഔട്ടിലെ ഫ്രിഡിജിന്‍റെ ചില്ലില്‍; സ്വന്തം ടീമിന്‍റെ വെള്ളം കുടി മുട്ടിച്ച് ബെയര്‍സ്റ്റോ

MediaOne Logo

Web Desk

  • Published:

    18 April 2021 9:55 AM GMT

ഫ്രിഡ്ജിന്‍റെ ചില്ലടിച്ച് തകര്‍ത്ത് ബെയര്‍സ്റ്റോയുടെ സിക്സ്; താരത്തിന് ഇനി ഡ്രിങ്സില്ലെന്ന് ട്രോളന്മാര്‍
X

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് താരം ജോണി ബെയര്‍സ്റ്റോയുടെ ഒരു സിക്സര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സണ്‍റൈസേഴ്സ് ഇന്നിങ്സിന്‍റെ മൂന്നാം ഓവറില്‍ ബെയര്‍സ്റ്റോ പറത്തിയ സിക്സറാണ് ഹിറ്റായിരിക്കുന്നത്. ഹൈദരാബാദിന്‍റെ ബാറ്റിങ്ങിനിടെ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ രണ്ട് പന്തും അതിര്‍ത്തി കടത്തിയ ബെയര്‍സ്റ്റോ മൂന്നാം പന്ത് നിലംതൊടാതെയാണ് ബൌണ്ടറിക്ക് വെളിയിലെത്തിച്ചത്. പക്ഷേ പന്ത് ചെന്ന് വീണതാകട്ടെ സണ്‍റൈസേഴ്സ് ടീമിന്‍റെ ഡഗ് ഔട്ടിലും. എന്നാല്‍ അവിടംകൊണ്ട് തീര്‍ന്നില്ല. ടീമിന്‍റെ ഡ്രിങ്സ് വെക്കുന്ന ഫ്രിഡ്ജ് ആണ് ആ സിക്സറില്‍ തകര്‍ന്നത്. ബെയര്‍സ്റ്റോയുടെ നെടുനീളന്‍ സിക്സര്‍ നേരം ചെന്ന് പതിച്ചത് ഡഗ്ഔട്ടില്‍ വെക്കുന്ന ഫ്രിഡ്ജിന്‍റെ ചില്ലിലാണ്.

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് എന്ന വിജയലക്ഷ്യം ചേസ് ചെയ്യവേയാണ് സ്വന്തം ടീമിന്‍റെ ഫ്രിഡ്ജ് തകര്‍ത്ത ബെയര്‍സ്റ്റോയുടെ സിക്സര്‍ വരുന്നത്. ഫ്രിഡജിന്‍റെ ചില്ല് പന്ത് കൊണ്ട് തകർന്നു. താഴെ വീണു. ബെയര്‍സ്റ്റോയുടെ സിക്സറില്‍ ചിതറിയ ചില്ലുകഷ്ണങ്ങൾ കൂട്ടിവയ്ക്കുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫ്രിഡ്ജ് തകര്‍ത്ത ബെയര്‍സ്റ്റോക്ക് ഇനി ഡ്രിങ്സ് ഇല്ലെന്നാണ് ട്രോളന്മാരുടെ ഡയലോഗ്!

സണ്‍റൈസേഴ്സിനായി മികച്ച ഫോമില്‍ കളിച്ച ബെയര്‍സ്റ്റോ പിന്നീട് ക്രുണാൽ പാണ്യയുടെ പന്തിൽ 'ഹിറ്റ് വിക്കറ്റാ'കുകയായിരുന്നു. 22 പന്തില്‍ നാല് സിക്സറുകളും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെ 43 റണ്‍സെടുത്താണ്ബെയര്‍സ്റ്റോ പുറത്തായത്. ബെയര്‍സ്റ്റോ വീണതിന് പിന്നാലെ അനായാസം ജയിക്കേണ്ട കളി ഹൈദരാബാദ് കൈവിട്ടു. 13 റണ്‍സിന് മുംബൈ മത്സരം ജയിച്ചു.

TAGS :

Next Story