Quantcast

രാഹുൽ ദ്രാവിഡ് എന്റെ ബാല്യകാല ഹീറോ; ഏറ്റവും പ്രിയപ്പെട്ട താരം-കെ.എൽ രാഹുൽ

മോശം ഫോമിൽ തുടരുന്ന രാഹുലിനെ ടീമിൽനിന്ന് പുറത്താക്കാൻ മുറവിളി ഉയരുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    23 Feb 2023 12:14 PM GMT

KLRahulschildhoodhero, KLRahulsfavoritecricketer, KLRahulandRahulDravid
X

ബംഗളൂരു: രാഹുൽ ദ്രാവിഡാണ് തന്റെ കുട്ടിക്കാലത്തെ ഹീറോയും ഏറ്റവും പ്രിയപ്പെട്ട താരവുമെന്ന് കെ.എൽ രാഹുൽ. വിവാഹത്തിനുശേഷം ഭാര്യയും ബോളിവുഡ് താരവുമായ അതിയ ഷെട്ടിക്കൊപ്പം 'വോഗ് ഇന്ത്യ'യ്ക്ക് നൽകിയ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

'റിലേഷൻഷിപ്പ് ക്വിസി'ൽ ഒരു ചോദ്യത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട താരത്തെ പറയാൻ രാഹുൽ അതിയയോട് ആവശ്യപ്പെട്ടു. എന്നാൽ, മറുപടി പറയാൻ നടിക്കായില്ല.

തുടർന്ന് രാഹുൽ ചോദ്യം കൂടുതൽ വിശദീകരിച്ചു. കുട്ടിക്കാലം തൊട്ടേ കണ്ടുവളരുകയും വിസ്മയത്തോടെ കാണുകയും ആരാധിക്കുകയും ചെയ്ത ആളുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ മറന്നുപോയെന്നായിരുന്നു മറുപടി. തുടർന്നാണ്, രാഹുൽ ദ്രാവിഡിന്റെ പേര് വെളിപ്പെടുത്തിയത്.

എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ച വർഷം ചോദിച്ചപ്പോൾ അതിയ കൃത്യമായി മറുപടി പറഞ്ഞു. 2014ലായിരുന്നുവെന്നും ടെസ്റ്റിലായിരുന്നു അരങ്ങേറ്റമെന്നും അവർ പറഞ്ഞു. ഐ.പി.എല്ലിലെ രാഹുലിന്റെ ഒരു റെക്കോർഡും അതിയ കൃത്യമായി ഓർത്തെടുത്തു. 14 പന്തിൽ നേടിയ അർധസെഞ്ച്വറി ഐ.പി.എല്ലിലെ ഏറ്റവും കുറഞ്ഞ പന്തിലുള്ള ഹാഫ് സെഞ്ച്വറി കൂടിയായിരുന്നു. അതിയയുടെ കന്നിചിത്രവും ആദ്യം പഠിച്ച സ്‌കൂളുകളും അടക്കമുള്ള വിഷയങ്ങളും ഇഷ്ടങ്ങളുമെല്ലാം തിരിച്ചുചോദിക്കുകയും ചെയ്യുന്നുണ്ട് അഭിമുഖത്തിൽ. എല്ലാത്തിനും രാഹുലിന്റെ മറുപടിയും കൃത്യമായിരുന്നു.

ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും രണ്ടുപേരും വെളിപ്പെടുത്തി. ആദ്യമായി പ്രണയം പറഞ്ഞത് താനാണെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ജനുവരി 23നാണ് ബോളിവുഡ് താരം നടൻ സുനിൽ ഷെട്ടിയുടെ മകൾ കൂടിയായ അതിയയും രാഹുലും തമ്മിലള്ള വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സുനിൽ ഷെട്ടിയുടെ കാണ്ഡ്ലയിലെ വസതിയിലായിരുന്നു വിവാഹം.

അതേസമയം, ക്രിക്കറ്റ് കരിയറിൽ മോശം ഫോമിൽ തുടരുകയാണ് രാഹുൽ. ആസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ ഗംഭീര വിജയം നേടിയെങ്കിലും രാഹുൽ അമ്പേ പരാജയമായി. ആദ്യ ടെസ്റ്റിൽ 20, രണ്ടാം ടെസ്റ്റിൽ 17, ഒന്ന് എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോർ. രാഹുലിനെ പുറത്താക്കി പുറത്തിരിക്കുന്ന താരങ്ങൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ പേസര് വെങ്കിടേഷ് പ്രസാദ് അടക്കമുള്ള പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

Summary: KL Rahul said that Rahul Dravid is his childhood hero and his favorite cricketer

TAGS :

Next Story