Quantcast

തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നവരോട് ,ഞാനൊരു വംശീയവാദിയല്ല : ക്വിന്‍റണ്‍ ഡീക്കോക്ക്

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിൽ വംശീയതക്കെതിരെ മുട്ട് കുത്തിനിൽക്കാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റണ്‍ ഡീക്കോക്ക് വിശദീകരണവുമായി രംഗത്ത്.

MediaOne Logo

Sports Desk

  • Updated:

    2021-10-28 10:26:24.0

Published:

28 Oct 2021 9:26 AM GMT

തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നവരോട് ,ഞാനൊരു വംശീയവാദിയല്ല : ക്വിന്‍റണ്‍ ഡീക്കോക്ക്
X

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിൽ വംശീയതക്കെതിരെ മുട്ട് കുത്തിനിൽക്കാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റണ്‍ ഡീക്കോക്ക് വിശദീകരണവുമായി രംഗത്ത്. തന്നെ തെറ്റിദ്ധരിക്കുകയായിരുന്നു എന്നും താന്‍ വംശീയവാദിയല്ലെന്നും ഡീക്കോക്ക് പറഞ്ഞു.

'എന്‍റെ ടീമംഗങ്ങളോടും ആരാധകരോടും ആദ്യമേ ക്ഷമാപണം നടത്തുകയാണ്. വംശീയതക്കെതിരെ ശബ്ദമുയർത്തുന്നതിന്‍റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. മുട്ടുകുത്തിനിൽക്കുന്നത് കൊണ്ട് വംശീയതക്കെതിരെ ആരെയെങ്കിലും പാഠം പഠിപ്പിക്കാൻ കഴിയുമെങ്കിൽ അതിനെക്കാൾ വലിയ എന്തെങ്കിലും ചെയ്യണം എന്നാണെനിക്കാഗ്രഹം. .വെസ്റ്റിന്‍ഡീസിനെതിരെ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത് ആരെയെങ്കിലും അപമാനിക്കാനല്ല. കുറേയധികം തെറ്റിദ്ധാരണകള്‍ തനിക്കെതിരെ പ്രചരിക്കുന്നുണ്ട്'. ഡീക്കോക്ക് പറഞ്ഞു.

മുട്ട് കുത്തിനിൽക്കാതിരുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് ഡീക്കോക്കിന്‍റെ മറുപടി ഇതായിരുന്നു.

'ഞാനൊരു മിശ്രകുടുബത്തിലാണ് ജനിച്ചത്. എന്‍റെ അച്ഛൻ വെള്ളക്കാരനും അമ്മ കറുത്തവർഗക്കാരിയുമായിരുന്നു. അത് കൊണ്ട് ജനിച്ചത് മുതൽ തന്നെ പല വർണ്ണവംശ വിവേചനങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. കറുത്തവർഗക്കാരുടെ ജീവിതപ്രശ്‌നങ്ങൾ ഒരു അന്താരാഷ്ട്ര പ്രശ്‌നമാകുന്നതിന് മുമ്പ് തന്നെ ഞാനത് കുറേയെറെ അനുഭവിച്ച് കഴിഞ്ഞതാണ്. മുട്ട്കുത്തി നില്‍ക്കല്‍ കൊണ്ട് ഈ പ്രശ്‌നം പെട്ടെന്ന് അവസാനിക്കുമെന്ന് എനിക്ക് തോന്നിയില്ല. ഏതെങ്കിലുമൊരു ചെയ്തികൊണ്ട് വംശീയതക്കെതിരായ നിലപാട് തെളിയിക്കണം എന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. മുട്ടുകുത്തിയിരിക്കാത്തത് കൊണ്ട് ഞാനൊരു വംശീയവാദിയാണ് എന്ന് എങ്ങനെ പറയാനാവും. ഡീക്കോക്ക് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story