Quantcast

പടിക്കൽ ഔട്ട്, 'ഇംപാക്ട്' ധ്രുവ് ജുറേൽ 'ഇൻ'; സര്‍ഫറാസിനെയും മാർഷിനെയും പുറത്തിരുത്തി ഡൽഹി

മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലിനെയും കെ.എം ആസിഫിനെയും പുറത്തിരുത്തിയാണ് സഞ്ജുവും സംഘവും ഇന്ന് ഇറങ്ങുന്നത്. ഡല്‍ഹിയുടെ ആദ്യ ഇലവനില്‍നിന്ന് പൃഥ്വി ഷായും പുറത്തായി

MediaOne Logo

Web Desk

  • Updated:

    2023-04-08 10:15:50.0

Published:

8 April 2023 10:08 AM GMT

RajasthanRoyalsvsDelhiCapitals, RajasthanRoyals, DelhiCapitals, SanjuSamson, DavidWarner
X

ഗുവാഹത്തി: ജോസ് ബട്‌ലറിനെക്കുറിച്ച രാജസ്ഥാൻ റോയൽസ് ആരാധകരുടെ ആശങ്ക ഇനി വേണ്ട. ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്ന് ബട്‌ലർ ഇറങ്ങും. ഗുവാഹത്തിയിൽ രാജസ്ഥാന്റെ ഹോംഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് ലഭിച്ച ഡൽഹി നായകൻ ഡേവിഡ് വാർണർ ബൗളിങ് തിരഞ്ഞെടുത്തു.

മലയാളി താരങ്ങളെ പുറത്തിരുത്തിയാണ് സഞ്ജു സാംസണും സംഘവും ഇന്ന് ഇറങ്ങുന്നത്. മധ്യനിരയിൽ താളംകണ്ടെത്താനാകാത്ത ദേവ്ദത്ത് പടിക്കലും ആദ്യ രണ്ട് മത്സരത്തിലും മോശം പ്രകടനം പുറത്തെടുത്ത പേസ് താരം കെ.എം ആസിഫുമാണ് പുറത്തായത്. പകരം, പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ഞെട്ടിച്ച 'ഇംപാക്ട്' താരം ധ്രുവ് ജുറേൽ ടീമിൽ ഇടംപിടിച്ചു. ആസിഫിനു പകരം സന്ദീപ് ശർമയും ടീമിലെത്തി.

നാല് മാറ്റങ്ങളുമായാണ് ഡൽഹി ഇറങ്ങുന്നത്. പൃഥ്വി ഷായും മിച്ചൽ മാർഷും ആദ്യ ഇലവനിൽ ഇടംപിടിക്കാത്തതു തന്നെയാണ് പ്രധാന വാർത്ത. സർഫറാസ് ഖാനും അമാൻ ഖാനും പുറത്തായിട്ടുണ്ട്. പകരം മനീഷ് പാണ്ഡെയും റിലി റൂസോയും അഭിഷേക് പൊറേലുമാണ് ടീമിലെത്തിയത്.

Summary: Rajasthan Royals vs Delhi Capitals match preview

TAGS :

Next Story