ഇത് ആര്‍.സി.ബി ഹെയര്‍ കട്ട്; പുതിയ ഹെയര്‍ സ്റ്റൈലുമായി സച്ചിന്‍ ബേബി

ടീമിനൊപ്പം ജോയിന്‍ ചെയ്ത ശേഷം സച്ചിന്‍ ബേബി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍‌ വൈറലായിക്കൊണ്ടിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-09-15 16:03:43.0

Published:

15 Sep 2021 4:00 PM GMT

ഇത് ആര്‍.സി.ബി ഹെയര്‍ കട്ട്; പുതിയ ഹെയര്‍ സ്റ്റൈലുമായി സച്ചിന്‍ ബേബി
X

ഐ.പി.എല്‍ രണ്ടാം പാദത്തിനായി ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസ്സുമെല്ലാം യു.എ.ഇയില്‍ തന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്ന ഐ.പി.എല്ലിന്‍റെ രണ്ടാം പാദത്തിന് ദുബൈയില്‍ ടോസ് വീഴാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മലയാളികളും ആവേശത്തിലാണ്. ഇഷ്ട ടീമുകള്‍ക്ക് പുറമേ മലയാളി താരങ്ങള്‍ കളിക്കുന്ന ടീമുകളും തങ്ങളുടേ ഫേവറൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ് ആരാധകര്‍.

കേരളത്തിന്‍റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സച്ചിന്‍ ബേബി ഇത്തവണ ബാംഗ്ലൂരിനായി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 20 ലക്ഷം രൂപക്കാണ് ഇത്തവണത്തെ ലേലത്തില്‍ സച്ചിനെ ബാംഗ്ലൂര്‍ വീണ്ടും ടീമിലെത്തിച്ചത്. ഇതിനുമുമ്പ് 2016 ഇലും ബാംഗ്ലൂര്‍ സച്ചിന്‍ ബേബിയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. അന്ന് 11 മത്സരങ്ങളില്‍ നിന്ന് 119 റണ്‍സേ എടുക്കാനായുള്ളൂ എങ്കിലും മികച്ച സ്ട്രൈക് റേറ്റിലാണ് സച്ചിന്‍ ബേബി ബാറ്റ് വീശിയിരുന്നത്.

2013 ഇല്‍ രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബി പിന്നീട് ബാംഗ്ലൂരിലും തുടര്‍ന്ന് 2017 ഇല്‍ സണ്‍റൈസേഴ്സിനായും ജഴ്സി അണിഞ്ഞു. ഇതിന് ശേഷം പുതിയ സീസണില്‍ ബാംഗ്ലൂര്‍ താരത്തെ വീണ്ടും ടീമിലെത്തിച്ചിരിക്കുകയാണ്. ടീമിനൊപ്പം ജോയിന്‍ ചെയ്ത ശേഷം സച്ചിന്‍ ബേബി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍‌ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇതിനോടകം താരത്തിന്‍റെ ഹെയര്‍കട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സച്ചിന്‍റെ പുതിയ ഹെയര്‍സ്റ്റൈലിന്‍റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

TAGS :

Next Story