Quantcast

'എന്റെ റെക്കോർഡ് ഉടൻതന്നെ ഭേദിക്കാനാകട്ടെ'; കോഹ്ലിക്ക് സച്ചിന്റെ ആശംസ

277-ാം ഇന്നിങ്‌സിലാണ് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോർഡിനൊപ്പം കോഹ്ലി എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-11-05 16:07:15.0

Published:

5 Nov 2023 1:56 PM GMT

Sachin Tendulkar extends wishes to Virat Kohli in ODI century record, CWC23, ICC ODI Cricket World Cup 2023
X

സച്ചിനൊപ്പം വിരാട് കോഹ്ലി

മുംബൈ: ഏകദിന സെഞ്ച്വറിയിൻ തന്റെ റെക്കോർഡിനൊപ്പമെത്തിയ ഇന്ത്യൻ താരം വിരാട് കോഹ്ലിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ റെക്കോർഡ് ഭേദിക്കാൻ ഉടൻ തന്നെ സാധിക്കട്ടെയെന്ന് സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വളരെ നന്നായി കളിച്ചെന്നും അദ്ദേഹം പറഞ്ഞു.

''നന്നായി കളിച്ചു, വിരാട്. 49ൽനിന്ന് 50ൽ(വയസ്) എത്താൻ ഞാൻ 365 ദിവസമെടുത്തു. വരുംദിവസങ്ങളിൽ തന്നെ 49ൽനിന്ന് 50ലെത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ''-സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ സച്ചിൻ കോഹ്ലിക്ക് ജന്മദിനാംശംസയും നേർന്നിരുന്നു. ''താങ്കളുടെ അഭിനിവേശവും പ്രകടനങ്ങളും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കാനാകട്ടെ. മികച്ചൊരു വർഷവും വളരെ സന്തുഷ്ടമായ ജന്മദിനാശംസയും നേരുന്നു'-ഇങ്ങനെയായിരുന്നു സച്ചിന്റെ പോസ്റ്റ്.

35-ാം ജന്മദിനത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വൻ ആഘോഷമാണ് കോഹ്ലിക്ക് ഒരുക്കിയിരുന്നത്. ഗാലറിയിലെത്തിയ ആരാധകർക്കെല്ലാം കോഹ്ലിയുടെ മുഖംമൂടി സമ്മാനിക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഐ.സി.സി ഇത് അംഗീകരിക്കാത്തതിനാൽ നീക്കത്തിൽനിന്നു പിന്മാറുകയായിരുന്നു.

277 ഇന്നിങ്‌സുകളിൽനിന്നാണ് കോഹ്ലി ഏകദിനത്തിലെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടം എന്ന നാഴികക്കല്ല് തൊട്ടത്. 451 ഇന്നിങ്‌സിൽനിന്നായിരുന്നു സച്ചിന്റെ നേട്ടം. 119 പന്ത് നേരിട്ടായിരുന്നു താരം റെക്കോർഡിനൊപ്പമെത്തിയത്. 121 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെ 101 റൺസെടുത്തു പുറത്താകാതെ നിന്നു കോഹ്ലി.

Summary: ''I hope you go from 49 to 50 and break my record in the next few days'': Sachin Tendulkar extends wishes to Virat Kohli in ODI century record

TAGS :

Next Story