Quantcast

മുണ്ടുടുത്ത് പൂക്കളമിട്ട് ചാരുവിനൊപ്പം സഞ്ജുവിന്റെ ഓണം; ആശംസ നേർന്ന് പ്രമുഖർ

'ഹാപ്പി ഓണം ചേട്ടാ, ചേച്ചി' എന്നാണ് ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവ് സഞ്ജുവിനും ചാരുലതയ്ക്കും ആശംസ നേർന്നത്

MediaOne Logo

Web Desk

  • Published:

    8 Sept 2022 4:51 PM IST

മുണ്ടുടുത്ത് പൂക്കളമിട്ട് ചാരുവിനൊപ്പം സഞ്ജുവിന്റെ ഓണം; ആശംസ നേർന്ന് പ്രമുഖർ
X

തിരുവനന്തപുരം: ഏഷ്യാ കപ്പിൽ ടീം ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരെ മാനം കാക്കാൻ ഇറങ്ങുമ്പോൾ നാട്ടിൽ ഓണാഘോഷത്തിന്റെ നിറവിലാണ് മലയാളി താരം സഞ്ജു സാംസൺ. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് താരം ആഘോഷം കെങ്കേമമാക്കിയിരിക്കുന്നത്. ചാരുവിനൊപ്പമുള്ള ചിത്രവും സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഓണക്കോടിയിൽ ഡ്രസ്‌കോഡ് പാലിച്ച് ആഘോഷത്തിലും ഒരു മെയ്യും മനസ്സുമാണെന്ന് തെളിയിച്ചിരിക്കുകയാണ് സഞ്ജുവും ചാരുവും. സഞ്ജു മുണ്ടും ഷർട്ടുമുടുത്തപ്പോൾ പാവാടയും ബ്ലൗസുമാണ് ചാരുവിന്റെ കോടി. വീടിന്റെ സിറ്റൗട്ടിൽ ഇട്ട പൂക്കളത്തിന്റെ മുന്നിൽനിന്ന് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇന്റസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ എല്ലാവർക്കും ഓണാശംസകൾ നേർന്നു താരം.

ഇൻസ്റ്റഗ്രാം കമന്റിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ്, സംവിധായകനും നടനുമായ ബേസിൽ ജോസഫ്, മലയാളി താരം അസ്ഹർ തുടങ്ങി പ്രമുഖർ തിരിച്ചും ആശംസ നേർന്നു. 'ഹാപ്പി ഓണം ചേട്ടാ, ചേച്ചി' എന്നായിരുന്നു സൂര്യയുടെ ആശംസ.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതാണ് സഞ്ജു. വെസ്റ്റിൻഡീസിനെതിരായ മികച്ച പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവിന് സിംബാബ്‌വേയ്‌ക്കെതിരായ ഇന്ത്യൻ സംഘത്തിലും ഇടംപിടിച്ചത്. മൂന്നു മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കാത്ത സഞ്ജു വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്തെങ്കിലും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ താരത്തിന് ഇടംകിട്ടിയിരുന്നില്ല.

അതേസമയം, ഏഷ്യാ കപ്പിൽ സഞ്ജു അടക്കമുള്ള താരങ്ങളെ പുറത്തിരുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. സൂപ്പർ ഫോറിൽ പാകിസ്താനോടേറ്റ തോൽവിക്കു പിന്നാലെ ശ്രീലങ്കയും ഇന്ത്യയ്‌ക്കെതിരെ അട്ടിമറി ജയം നേടിയിരുന്നു. ഇന്നലെ അഫ്ഗാനിസ്താനെ പാകിസ്താൻ തോൽപിച്ചതോടെ ഫൈനൽ കടയ്ക്കാനാകാതെ ഇന്ത്യ നാട്ടിലേക്ക് മടങ്ങുകയാണ്. അഫ്ഗാനെതിരായ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് അഭിമാനം കാക്കാനായിരിക്കും ടീം ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്.

Summary: Sanju Samson celebrates Onam with his partner Charulatha

TAGS :

Next Story