Quantcast

ഷർദുൽ താക്കൂർ 'മാൻ ഓഫ് ദ മാച്ച്' അർഹിച്ചിരുന്നു: രോഹിത് ശർമ

ഒന്നാം ഇന്നിങ്‌സിൽ ഷര്‍ദുല്‍ നേടിയ 31 പന്തിലെ 50 റൺസ് തന്നെ എല്ലാം പറയുന്നുണ്ട്. ബാറ്റ് ചെയ്യാനാകുമെന്നും കളിയുടെ ഗതിമാറ്റുന്ന തരം ഇന്നിങ്‌സ് കളിക്കാനാകുമെന്നും തെളിയിക്കണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്-രോഹിത് ശർമ ബിസിസിഐ ടിവിയോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 Sept 2021 3:40 PM IST

ഷർദുൽ താക്കൂർ മാൻ ഓഫ് ദ മാച്ച് അർഹിച്ചിരുന്നു: രോഹിത് ശർമ
X

ഓവൽ ടെസ്റ്റിൽ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ ക്രെഡിറ്റ് ഓൾറൗണ്ടർ ഷർദുൽ താക്കൂറിന് നൽകുകയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമ. 'മാൻ ഓഫ് ദ മാച്ച്' പുരസ്‌കാരം താക്കൂർ അർഹിച്ചിരുന്നുവെന്ന് രോഹിത് പറഞ്ഞു. മത്സരത്തിനുശേഷം ബിസിസിഐ ടിവിയോടായിരുന്നു താരത്തിന്റെ പ്രതികരണം.

കളി ജയിച്ചതിൽ ഷർദുലിന്റെ പ്രകടനത്തിനും പങ്കുണ്ട്. സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹം നടത്തിയ പ്രകടനത്തിന് മാൻ ഓഫ് ദ മാച്ചും അർഹിച്ചിരുന്നു. ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ നൂറിൽനിൽക്കെയാണ് ഷർദുൽ നിർണായകമായ ബ്രേക് ത്രൂ നൽകിയത്. ആ നിർണായക ബ്രേക് ത്രൂവും ജോ റൂട്ടിന്റെ വിക്കറ്റവും വളരെ പ്രധാനമായിരുന്നു. അവൻ വന്നു, വിക്കറ്റെടുക്കുകയും ചെയ്തു-രോഹിത് പറഞ്ഞു.

ഷർദുലിന്റെ ബാറ്റിങ് എങ്ങനെ നമ്മൾ മറക്കും? ഒന്നാം ഇന്നിങ്‌സിൽ നേടിയ 31 പന്തിലെ 50 റൺസ് തന്നെ എല്ലാം പറയുന്നുണ്ട്. സ്വന്തം ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നുണ്ട് ഷർദുൽ. അതിനുവേണ്ടി നന്നായി അധ്വാനിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഞാനിത് കാണുന്നതാണ്. ബാറ്റ് ചെയ്യാനാകുമെന്നും കളിയുടെ ഗതിമാറ്റുന്ന ഇന്നിങ്‌സ് കളിക്കാനാകുമെന്നും തെളിയിക്കണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. ശരിയാണ്, എനിക്കാണ് മാൻ ഓഫ് ദ മാച്ച് കിട്ടിയത്. പക്ഷെ, ഷർദുലും അതിന്റെ ഭാഗമാകേണ്ടിയിരുന്നുവെന്നാണ് ഞാൻ ശരിക്കും കരുതുന്നത്-രോഹിത് കൂട്ടിച്ചേർത്തു.

TAGS :

Next Story