Quantcast

അഭിമുഖത്തിനായി ഭീഷണി; മാധ്യമപ്രവര്‍ത്തകന്‍റെ ചാറ്റ് പുറത്ത്; സാഹയ്ക്ക് ഐക്യദാര്‍ഢ്യവുമായി ക്രിക്കറ്റ് ലോകം

വൃദ്ധിമന്‍ സാഹയ്ക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായതിന് പിന്നാലെയായിരുന്നു സംഭവം.

MediaOne Logo

Web Desk

  • Published:

    21 Feb 2022 9:58 AM GMT

അഭിമുഖത്തിനായി ഭീഷണി; മാധ്യമപ്രവര്‍ത്തകന്‍റെ ചാറ്റ് പുറത്ത്; സാഹയ്ക്ക് ഐക്യദാര്‍ഢ്യവുമായി ക്രിക്കറ്റ് ലോകം
X

ഇന്ത്യയുടെ വെറ്ററന്‍ ക്രിക്കറ്റ് താരം വൃദ്ധിമന്‍ സാഹയുടെ അഭിമുഖത്തിനായി മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ക്രിക്കറ്റ് ലോകം. സാഹയ്ക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായതിന് പിന്നാലെയായിരുന്നു സംഭവം. താരത്തിന്‍റെ അഭിമുഖത്തിനായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിയുടെ സ്വരം ഉപയോഗിക്കുകയായിരുന്നു. വൃദ്ധിമന്‍ സാഹ തന്നെയാണ് സംഭവം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകന്‍റെ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടടക്കമായിരുന്നു സാഹയുടെ ട്വീറ്റ്.

എന്നാൽ ഭീഷണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍റെ പേര് അദ്ദേഹം വ്യക്തമാക്കിയില്ല. ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സാഹ പുറത്ത് വിട്ട ശേഷം മുന്‍ ക്രിക്കറ്റര്‍മാരും മാധ്യമപ്രവര്‍ത്തകരുമടക്കം സോഷ്യൽ മീഡിയയില്‍ താരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സാഹയുടെ അഭിമുഖം വേണമെന്ന ആവശ്യവുമായാണ് മാധ്യമപ്രവര്‍ത്തകന്‍ സാഹയെ സമീപിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍റെ ആവശ്യം അംഗീകരിക്കാന്‍‌ താരം തയ്യാറാകാതെ ഇരുന്നതോടെ പിന്നീട് ഭീഷണിയുടെ സ്വരത്തിലായി മെസേജുകള്‍. മാധ്യമപ്രവര്‍ത്തകന്‍റെ പേര് വെളിപ്പെടുത്താതെ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാഹ ട്വിറ്ററില്‍‌ പങ്കുവെച്ചു

രാജ്യത്തെ ക്രിക്കറ്റിന് വേണ്ടി ഇത്രയും സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് തിരിച്ചുകിട്ടിയത്, പുറത്ത് മാന്യനെന്ന് അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് ഇതുണ്ടായിരിക്കുന്നത്, മാധ്യമപ്രവര്‍ത്തനം ഇന്നിവിടെയാണ് ചെന്നെത്തിനില്‍ക്കുന്നത്...'' ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് സാഹ ട്വീറ്റ് ചെയ്തു.

സാഹയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സേവാഗ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തുടങ്ങി വലിയൊരു നിര തന്നെ എത്തിയിട്ടുണ്ട്.saWriddhiman Saha Threatened By A 'Journalist'; Shares Screenshot Of WhatsApp Chat

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ദ്രാവിഡിനും ബി.സി.സി.ഐ പ്രസിഡന്‍റ് ഗാംഗുലിയെയും കുറ്റപ്പെടുത്തി വൃദ്ധിമന്‍ സാഹ ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെയായിരുന്നു സാഹയുടെ ആരോപണങ്ങൾ. വിരമിക്കലിനെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടെന്നായിരുന്നു സാഹ പറഞ്ഞത്. അതുപോലെതന്നെ ബി.സി.സി.ഐയുടെ തലപ്പത്ത് താൻ ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞ ഗാംഗുലി പിന്നീട് വാക്ക് മാറ്റിയെന്നും സാഹ വെളിപ്പെടുത്തി.

കളി നിര്‍ത്താന്‍ ദ്രാവിഡ് ആവശ്യപ്പെട്ടെന്ന വൃദ്ധിമാന്‍ സാഹയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ രംഗത്തെത്തി. സാഹയുടെ വെളിപ്പെടുത്തലില്‍‌ പരിഭവമില്ലെന്ന് പറഞ്ഞ ദ്രാവിഡ് അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം മാധ്യമങ്ങളിലൂടെ വായിച്ചറിയേണ്ടെന്ന് വിചാരിച്ചാണ് ഇക്കാര്യം നേരിട്ട് പറഞ്ഞതെന്നും വ്യക്തമാക്കി.


TAGS :

Next Story