Quantcast

കേശവദാസപുരം മനോരമ കൊലക്കേസ്: സ്വർണം സംബന്ധിച്ച് കൃത്യമായ വിവരം നൽകാതെ പ്രതി ആദം അലി

മനോരമയുടെ വീട്ടിലെത്തിയ പ്രതി പൂന്തോട്ടത്തിൽനിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാൻ തിരിഞ്ഞുനിന്ന അവരെ കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയുമാണ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-08-13 02:01:19.0

Published:

13 Aug 2022 2:00 AM GMT

കേശവദാസപുരം മനോരമ കൊലക്കേസ്: സ്വർണം സംബന്ധിച്ച് കൃത്യമായ വിവരം നൽകാതെ പ്രതി ആദം അലി
X

തിരുവനന്തപുരം: കേശവദാസപുരം മനോരമ കൊലക്കേസിൽ മോഷ്ടിച്ച സ്വർണം സംബന്ധിച്ച് കൃത്യമായ വിവരം നൽകാതെ പ്രതി ആദം അലി. ആറ് പവനോളം സ്വർണം ഒരു ബാഗിൽ എടുത്തെന്നും പിന്നീട് ഇത് നഷ്ടപ്പെട്ടെന്നുമാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.

ഏഴു ദിവസം കൂടിയാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. അതിനുള്ളിൽ സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇന്നലെ കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പും പരിശോധനയും നടത്തിയിരുന്നു. കേസിലെ നിർണായകമായ കത്തി കണ്ടെത്തുകയും ചെയ്തു. കൊലപാതകത്തിന് മറ്റാരുടെയും സഹായം ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

'കത്തികൊണ്ടു കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി'

ഇന്നലെ കൊലപാതകത്തിൽ പ്രതി അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചിരുന്നു. കത്തി കൊണ്ട് കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴിനൽകി. തെളിവെടുപ്പിനിടെയാണ് ആദം അലി കുറ്റം സമ്മതിച്ചത്.

മനോരമയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ പൂന്തോട്ടത്തിൽനിന്ന് ഒരു പൂവ് വേണമെന്ന് ആവശ്യപ്പെടുകയും പൂവ് പറിക്കാൻ തിരിഞ്ഞുനിന്ന മനോരമയെ കടന്നുപിടിക്കുകയുമായിരുന്നു. തുടർന്നാണ് കത്തികൊണ്ട് കുത്തിയത്. പിന്നാലെ സാരികൊണ്ട് കഴുത്ത് മുറുക്കുകയുമായിരുന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നെന്നും പ്രതി സമ്മതിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. കൃത്യത്തിന് ആറാഴ്ചമുൻപാണ് 21കാരനായ ആദം അലി ബംഗാളിൽനിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് മനോരമയുടെ അടുത്ത വീട്ടിലായിരുന്നു. പണിക്കിടയിൽ വെള്ളം കുടിക്കാനായി പ്രതി ഇവിടെയെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.

ഇത്തരത്തിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടെന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കൊലപാതകത്തിനുശേഷം ട്രെയിൻ മാർഗം കേരളംവിട്ട പ്രതിയെ ചെന്നൈ ആർ.പി.എഫാണ് റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്.

Summary: Accused Adam Ali refuses to provide accurate information about missing gold in Kesavadasapuram Manorama murder case

TAGS :

Next Story