Quantcast

എട്ടു വയസ്സുകാരിയെ ബൈക്ക് ഇടിച്ചതിന് 19 കാരനെ തല്ലിക്കൊന്നു

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    20 Sept 2021 7:01 PM IST

എട്ടു വയസ്സുകാരിയെ ബൈക്ക് ഇടിച്ചതിന് 19 കാരനെ തല്ലിക്കൊന്നു
X

എട്ടു വയസ്സുകാരിയെ ബൈക്ക് ഇടിച്ചതിന് 19 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. യോഗേഷ് ജാദവ് എന്ന 19 കാരനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ ജാദവിനെ ജയ്പൂരുള്ള എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ജാദവിന്റെ കുടുംബം അല്‍വാര്‍-ഭരത്പൂര്‍ റോഡ് ഉപരോധിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭരതപൂരില്‍ നിന്ന് തന്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജാദവിന്റെ ബൈക്ക് എട്ടു വയസ്സുകാരിയെ ഇടിച്ചു. ബൈക്ക് ഇടിക്കുന്നത് കണ്ട നാട്ടുകാര്‍ ജാദവിനെ വടികൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ ജാദവ് കുഴഞ്ഞുവീണു. എന്നാല്‍ ജാദവിനെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം ആരും തയ്യാറായില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചത് - പൊലീസ് പറഞ്ഞു.

എന്നാല്‍ ബൈക്കിന്റെ ഇടിയേറ്റ കുട്ടിയ്ക്ക് സാരമായ പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

TAGS :

Next Story