Quantcast

വിദേശ പേരുള്ള അക്കൗണ്ടുകള്‍ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പോലീസ്

ജൂലൈ 21 മുതല്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി 31,21,000 രൂപയാണ് സംഘം തട്ടിയെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2021-09-18 11:15:40.0

Published:

18 Sep 2021 11:01 AM GMT

വിദേശ പേരുള്ള അക്കൗണ്ടുകള്‍ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പോലീസ്
X

വിദേശ പേരുള്ള അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങളയച്ച് സോഷ്യല്‍ മീഡിയയിലൂടെ പണം തട്ടുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പോലീസ്. റാണി ബാഗ് പോലീസ് സ്റ്റേഷനില്‍ ഒരു യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയിലെ ഫെയ്ക്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടുന്ന സംഘത്തെ പിടികൂടിയത്.

വിദേശ പേരുള്ള അക്കൗണ്ടുകളില്‍ നിന്ന് മെസ്സേജ് അയച്ച് സൗഹൃദം സ്ഥാപിച്ച ശേഷം വിദേശത്ത് നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയക്കുന്നുണ്ട് എന്ന് പറയുകയും , കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി കുറച്ച് പണം നല്‍കണമെന്ന് പറഞ്ഞ് പണം തട്ടുകയുമാണ് ഈ സംഘത്തിന്‍റെ രീതി എന്ന് പോലീസ് പറഞ്ഞു.

പരാതിക്കാരിയായ യുവതിയുടെ 60,000 രൂപ നഷ്ടപ്പെട്ട കേസില്‍ പണം അയച്ച അക്കൗണ്ട് വഴി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. പണം അയച്ചിട്ടും അയച്ച് തരാമെന്ന് പറഞ്ഞ സമ്മാനങ്ങള്‍ കിട്ടാതായപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

ജൂലൈ 21 മുതല്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി 31,21,000 രൂപ ഈ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ആ പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബറേലി സ്വദേശികളായ ദാമോദര്‍(28), റഹ്മത്ത് ഖാന്‍ (34) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്

TAGS :

Next Story