Quantcast

വാളുമായി എത്തി രണ്ടുപേർ; ശ്രദ്ധ കൊലക്കേസ് പ്രതിയുമായി വന്ന വാഹനത്തിന് നേരെ ആക്രമണം

രോഹിണി ഫോറൻസിക് ലാബിന് മുന്നിലാണ് ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-11-28 14:40:45.0

Published:

28 Nov 2022 2:29 PM GMT

വാളുമായി എത്തി രണ്ടുപേർ; ശ്രദ്ധ കൊലക്കേസ് പ്രതിയുമായി വന്ന വാഹനത്തിന് നേരെ ആക്രമണം
X

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായി വന്ന പൊലീസ് വാഹനത്തിന് നേരെ ആക്രമണം. രോഹിണി ഫോറൻസിക് ലാബിന് മുന്നിലാണ് ആക്രമണമുണ്ടായത്. നാർക്കോ പരിശോധനയ്ക്കെത്തിച്ചപ്പോഴായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. രണ്ട് ഹിന്ദുസേന പ്രവർത്തകരാണ് വാളുമായി എത്തി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.

26 കാരിയായ ശ്രദ്ധ വാക്കറിനെ അഫ്താബ് അമീൻ പൂനാവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മെയ് 18 നാണ് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. പിന്നീട് ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീര ഭാഗങ്ങൾ സൂക്ഷിക്കാനായി പ്രതി പ്രത്യേകം ഒരു ഫ്രിഡ്ജും വാങ്ങിയിരുന്നു.

TAGS :

Next Story