Quantcast

''തലസ്ഥാനത്ത് സംഘടിച്ച ക്രിമിനൽ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്''; കെ.എസ്.യു മാര്‍ച്ചിനെതിരെ എ.എ റഹീം

''പൊലീസ് വലിയ സംയമനം പാലിച്ചതുകൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങൾ ഉണ്ടാകാതിരുന്നത്''

MediaOne Logo

  • Published:

    18 Feb 2021 7:01 PM IST

തലസ്ഥാനത്ത് സംഘടിച്ച ക്രിമിനൽ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്; കെ.എസ്.യു മാര്‍ച്ചിനെതിരെ എ.എ റഹീം
X

പി.എസ്.ഇ നിയമന വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. വിവിധ സ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനൽ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കാണ് ഉത്തരവാദിത്വം. പൊലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. സമാധാന പരമായി സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷമെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

''രാവിലെ തന്നെ ഞങ്ങൾ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനൽ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കാണ് ഉത്തരവാദിത്വം. പൊലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോൺഗ്രസ്സ് നേതാക്കൾ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.

സമാധാന പരമായി സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ ഈ കലാപം തുടരാനാണ് പദ്ധതി. വരുന്ന ദിവസങ്ങളിൽ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്. അവരോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ്സ് നേതാക്കൾ നടത്തുന്നത്''

TAGS :

Next Story