മന്ത്രി കെ.കെ ശൈലജയുടെ വാക്സിനേഷന്‍ ഫോട്ടോഷൂട്ടെന്ന് വിമര്‍ശം
വസ്ത്രത്തിന് മുകളിലൂടെ വാക്സിനെടുക്കുന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക്കില്‍ വിമര്‍ശകര്‍ രംഗത്തെത്തിയത്

കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന് കാണിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോ വിവാദത്തില്‍. വസ്ത്രത്തിന് മുകളിലൂടെ വാക്സിനെടുക്കുന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക്കില്‍ വിമര്‍ശകര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാക്സിന്‍ സ്വീകരിച്ചത്. പിന്നീട് ഇതിന്‍റെ ചിത്രം മന്ത്രി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതോടെയാണ് രുക്ഷ പരിഹാസവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
മന്ത്രി കെ.കെ ശൈലജയുടെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം
''തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്‌സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷന്‍ കേന്ദ്രം സംഘടിപ്പിച്ചിരുന്നു.
അതുപോലെ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. പേര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്‌സിന്‍ എടുക്കാന്‍.വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.''
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ സ്വീകരിച്ചുവെന്ന് തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പമാണ് മന്ത്രി ചിത്രം പങ്കുവെച്ചത്. എന്നാല്‍ വാക്‌സിനെടുക്കുന്നതായി ഭാവിച്ച് മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വസ്ത്രമുള്ള ഭാഗത്ത് ഇഞ്ചക്ഷന്‍ നടത്തുന്നത് എങ്ങനെയാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതേസമയം മന്ത്രിയെ അനുകൂലിച്ചും ഒട്ടേറെ പേര്‍ പോസ്റ്റിന് കമന്‍റുമായി രംഗത്തെത്തിയിട്ടുണ്ട്.
നിമിഷങ്ങള്‍ക്കകം വാര്‍ത്ത ട്രോളുകളായും സര്‍ക്കാസ്റ്റിക് പോസ്റ്റുകളായും സമുഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തക്കായി ചിത്രം ആവശ്യപ്പെട്ടതുകൊണ്ട് പോസ് ചെയ്ത് എടുത്തതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. ഫോട്ടോ പോസിന് ശേഷം മന്ത്രി വാക്സിനെടുത്തെന്നും അഷീല്‍ പറഞ്ഞു.

സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു കുത്തിവെപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വാക്സിൻ സ്വീകരിക്കുമെന്നാണ് സൂചന.
അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനമായ ഇന്നലെ തിരുവനന്തപുരത്ത് മാത്രം 877 പേരാണ് വാക്സിൻ എടുത്തത്. കോവിഡ് പോർട്ടൽ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്ട്രേഷൻ
Adjust Story Font
16

