Quantcast

ദുബൈയിൽ കൾച്ചറൽ വിസാ സംവിധാനം സജീവം

വിധ മേഖലകളിലുള്ള പ്രതിഭകൾക്കാണ് ദീർഘകാല വിസ ലഭിക്കുക. നേരത്തെ ദുബൈ സർക്കാർ കൈക്കൊണ്ട തീരുമാനം പ്രാബല്യത്തിൽ വരുത്താൻ സാംസ്കാരിക വിഭാഗം നടപടികൾക്ക് തുടക്കം കുറിച്ചു

MediaOne Logo

  • Published:

    3 March 2021 7:08 AM IST

ദുബൈയിൽ കൾച്ചറൽ വിസാ സംവിധാനം സജീവം
X

ദുബൈയിൽ കൾച്ചറൽ വിസാ സംവിധാനം സജീവം. വിവിധ മേഖലകളിലുള്ള പ്രതിഭകൾക്കാണ് ദീർഘകാല വിസ ലഭിക്കുക. നേരത്തെ ദുബൈ സർക്കാർ കൈക്കൊണ്ട തീരുമാനം പ്രാബല്യത്തിൽ വരുത്താൻ സാംസ്കാരിക വിഭാഗം നടപടികൾക്ക് തുടക്കം കുറിച്ചു. ലോകത്തെ ഏറ്റവും മികച്ച കലാകാരന്മാർ, ശില്പികൾ, ചിത്രകാരന്മാർ, അസാമാന്യ പ്രതിഭയുള്ള രചയിതാക്കൾ, ചിന്തകർ, തത്വജ്ഞാനികൾ തുടങ്ങി കലാവൈഭവമുള്ളവർക്ക് 10 വർഷം കാലാവധിയുള്ള കൾച്ചറൽ വിസയാണ് അനുവദിക്കുക.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2019 ൽ ദുബൈയിൽ ആരംഭിച്ച സാംസ്കാരിക വിസ സംരംഭത്തിന്‍റെ ഭാഗമായാണ് പുതിയ നടപടി. കൾച്ചറൽ വിസ ആദ്യമായി പ്രഖ്യാപിച്ചതിനു ശേഷം 46 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് 261 സാംസ്കാരിക വിസ അപേക്ഷകൾ ദുബൈ കൾച്ചറിന് ലഭിച്ചു.

ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകി. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ദുബൈ നഗരത്തിന് ശക്തമായ സാംസ്കാരിക അടിത്തറ ഒരുക്കാനും അവസരങ്ങൾ രൂപെപ്പടുത്താനും സാംസ്കാരിക വിസാപദ്ധതി സഹായകമാകും.

TAGS :

Next Story