Quantcast

കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍

എല്‍.ഡി.എഫ് മാര്‍ച്ചിന്റെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേരു പരാമര്‍ശിക്കാതെ കസ്റ്റംസ് കമ്മിഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

  • Updated:

    2021-03-06 06:22:39.0

Published:

6 March 2021 1:49 PM IST

കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍
X

ഡോളർക്കടത്ത് കേസിൽ സിപിഎമ്മും കസ്റ്റംസും തുറന്ന ഏറ്റുമുട്ടലിലേക്ക്. കസ്റ്റംസ് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തിയതിന് പിന്നാലെ സമരത്തിനെതിരെ പരസ്യ പ്രതികരണവുമായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാര്‍ രംഗത്തെത്തി. ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്തുകയാണെന്നും അത് വിലപ്പോകില്ലെന്നും കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണർ സുമിത്ത് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് എം എ ബേബി ആരോപിച്ചു.

ഡോളർക്കടത്തിൽ സ്പീക്കർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിൻറെ മൊഴി പുറത്ത് വന്നതോടെയാണ് കസ്റ്റംസും സിപിഎമ്മും തുറന്ന പോരിലേക്ക് നീങ്ങിയത്. കസ്റ്റംസ് നടപടി രാഷ്ടീയ പ്രേരിതമാണെന്ന ആരോപണവുമായി അന്വേഷണ ഏജൻസിയുടെ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണർ സമരത്തിനെതിരെ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയത്. എൽഡിഎഫ് മാർച്ചിന്‍റെ പോസ്റ്റർ ഉൾപ്പടെയുളള ചിത്രങ്ങൾ പങ്കുവെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

ये भी पà¥�ें- കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും

കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന സിപിഎമ്മിന്റെ വാദത്തിന് അടിസ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കസ്റ്റംസ് വാർത്താസമ്മേളനം നടത്തിയല്ല മുഖ്യമന്ത്രിക്കെതിരായ വിവരങ്ങൾ പുറത്ത് വിട്ടത്. ജയിൽ ഡിജിപിയുടെ റിട്ടിന് മറുപടി നൽകുക മാത്രമാണ് കസ്റ്റംസ് ചെയ്തതെന്നും വി മുരളീധരന്‍ പറഞ്ഞു.

TAGS :

Next Story