Quantcast

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർ കടത്ത്,സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ

MediaOne Logo

  • Published:

    5 March 2021 9:44 PM IST

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
X

കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ കടത്ത്,സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന രഹസ്യമൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോൺസുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്നതടക്കം മൊഴിയാണ് നൽകിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന നൽകിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ യു.എ.ഇ കോൺസൽ ജനറലുമായും അനധികൃത സാമ്പത്തിക ഇടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. മൂന്ന് മന്ത്രിമാരുടെ അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story