ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി
പ്രതിദിനം 10,000പേര്‍ക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി. മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും.
48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ് പ്രവേശനം നൽകുക.
നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.
Next Story
Adjust Story Font
16

