Quantcast

ഖത്തറില്‍ വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ്

ട്രാഫിക് നിയമലംഘനങ്ങളിലും കുറവ് രേഖപ്പെടുത്തി

MediaOne Logo

  • Published:

    11 March 2021 8:08 AM IST

ഖത്തറില്‍ വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ്
X

ഖത്തറില്‍ പോയ വര്‍ഷം വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. അപകടങ്ങളില്‍ മരിക്കുന്നവരില്‍ കൂടുതലും ബൈക്ക് യാത്രികരാണെന്നും ട്രാഫിക് വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്കാണ് കഴിഞ്ഞ വര്‍ഷത്തെ വാഹനാപകടങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 138 പേരാണ് 2020 ല്‍ വിവിധ വാഹനാപകടങ്ങളിലായി മരിച്ചത്. ഇതില്‍ 69 പേരും മോട്ടോര്‍ബൈക്കുകളില്‍ സഞ്ചരിച്ചവരാണ്. 26 പേര്‍ മറ്റുവാഹനങ്ങളിലെ യാത്രക്കാരും 43 പേര്‍ കാല്‍നടയാത്രക്കാരുമാണ്. 2019 നെ അപേക്ഷിച്ച് മരണസംഖ്യയില്‍ 14 പേരുടെ കുറവാണ്ടായത്. 2015 ല്‍ 227 പേരുടെ മരണമുണ്ടായിരുന്നെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൃത്യമായ രീതിയില്‍ കുറവുണ്ടായതായും ട്രാഫിക്ക് വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം അപകടങ്ങളില്‍ 90 ശതമാനവും നിസാരമാണ്. ഗുരുതര പരിക്കുകളുണ്ടായ അപകടങ്ങള്‍ 8.2 ശതമാനവും മരണം സംഭവിച്ചത് 1.7 ശതമാനവുമാണ്. സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഡ്രൈവിങ്ങാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായതെന്നും ട്രാഫിക്ക് വകുപ്പ് വ്യക്തമാക്കി. 15 ലക്ഷം ട്രാഫിക് നിയമലംഘനങ്ങള്‍ 2020 ല്‍ രജിസ്റ്റര്‍ ചെയ്തതായും 2019 നെ അപേക്ഷിച്ച് 20 ശതമാനത്തിന്‍റെ കുറവ് ഇക്കാര്യത്തിലുണ്ടായതായും ട്രാഫിക് വകുപ്പ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story