Quantcast

അപാര ഫോമില്‍ ദേവ്ദത്ത് പടിക്കല്‍: കണ്ണുവെച്ച് ക്രിക്കറ്റ് ലോകം

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാവാനും ലോക ക്രിക്കറ്റില്‍ തന്നെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ കളിക്കാരനാവാനും പടിക്കലിനായി.

MediaOne Logo

  • Updated:

    2021-03-08 10:12:37.0

Published:

8 March 2021 10:31 AM GMT

അപാര ഫോമില്‍ ദേവ്ദത്ത് പടിക്കല്‍: കണ്ണുവെച്ച് ക്രിക്കറ്റ് ലോകം
X

വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കുതിപ്പ് തുടരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെയും സെഞ്ച്വറി നേടി. പടിക്കലിന്റെ തുടര്‍ച്ചയായ നാലാം സെഞ്ച്വറിയാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാവാനും ലോക ക്രിക്കറ്റില്‍ തന്നെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ കളിക്കാരനാവാനും പടിക്കലിനായി. ഗ്രൂപ്പ് ഘട്ടത്തിലും കേരളത്തിനെതിരെ പടിക്കല്‍ സെഞ്ച്വറി നേടിയിരുന്നു. റെയില്‍വെ, ഒഡീഷ എന്നീ ടീമുകള്‍ക്കെതിരെയാണ് മറ്റു സെഞ്ച്വറികള്‍.

ബിഹാറിനെതിരായ മത്സരത്തില്‍ താരം 97 റണ്‍സിന് പുറത്തായിരുന്നു. അതില്‍ കൂടി സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ലോക ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡും ഇന്നത്തെ മത്സരത്തോടെ സൃഷ്ടിച്ചേനെ. 2008-09 സീസണില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നാല് സെഞ്ച്വറികള്‍ നേടിയിരുന്നു(തുടരെ അല്ല). 534 റണ്‍സാണ് ആ സീസണില്‍ കോഹ്‌ലി നേടിയത്. ദേവ്ദത്തിനിപ്പോള്‍ 673 റണ്‍സായി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം താരമായ പടിക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ടില്ല. അടുത്ത് തന്നെ അതിന് അവസരം ഉണ്ടാകുമെന്നാണ് പടിക്കലിനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രവഹിക്കുന്ന സന്ദേശങ്ങള്‍.

കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് പടിക്കലിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്. ബംഗളൂരുവിന്റെ ഓപ്പണറായി എത്തിയ താരം തന്റെ കിറ്റില്‍ ക്രിക്കറ്റിന് വേണ്ട ഗുണങ്ങളുണ്ടെന്ന് തെളിയിച്ചതാണ്. അതേസമയം കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 119 പന്തുകള്‍ നേരിട്ട പടിക്കല്‍ നേടിയത് 101 റണ്‍സ്. രണ്ട് സിക്‌സറുകളും പത്ത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പടിക്കലിന്റെ ക്ലാസ് ഇന്നിങ്‌സ്. ടൂർണമെന്റിലെ നാലാം സെഞ്ച്വറി പിന്നിട്ടതിന് പിന്നാലെ പടിക്കൽ പുറത്താവുകയായിരുന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ റെയില്‍വേസിനെതിരെ (145), കേരളത്തിനെതിരെ (126), ഒഡിഷയ്ക്കെതിരെ (152) എന്നിങ്ങനെയായിരുന്നു ദേവ്ദത്ത് പടിക്കലിന്റെ സ്കോറുകള്‍.

TAGS :

Next Story