കുവൈത്തിലെ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡി.ജി.സി.എ
കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ രാജ്യാന്തര യാത്രക്കാരും kuwaitmosafer.gov.kw എന്ന ലിങ്ക് വഴി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ചു ഡി.ജി.സി.എ. ഔദ്യോഗിക ട്വിറ്റർ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്.
നാഷണൽ ഏവിയേഷൻ സർവീസസ് അഥവാ നാസ് വികസിപ്പിച്ച ഓൺലൈൻ സംവിധാനമാണ് കുവൈത്ത് മുസാഫിർ. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വാക്സിനേഷൻ ഡിപാപർട്ട്മെന്‍റുമായും ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കോവിഡ് പരിശോധനാകേന്ദ്രങ്ങളുമായും പോർട്ടൽ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്കും മുസാഫിർ പോർട്ടലിൽ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലായ് മുതൽ പോർട്ടൽ പ്രവർത്തനസജ്ജമാണെകിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കുവൈത്ത് മുസാഫിർ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കുവൈത്തിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ രാജ്യാന്തര യാത്രക്കാരും kuwaitmosafer.gov.kw എന്ന ലിങ്ക് വഴി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡി.ജി.സി.എ ആവർത്തിച്ചു വ്യക്തമാക്കി. നിലവിൽ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. അനിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തിയ ഈ വിലക്കിൽ അഞ്ചോളം വിഭാഗങ്ങൾക്ക് ഇളവുണ്ട്. എന്ന് മുതൽ വിലക്ക് പൂർണമായി എടുത്തുമാറ്റുമെന്ന കാര്യത്തിൽ ഇതുവരെ യാതൊരു സൂചനയും ലഭ്യമായിട്ടില്ല.
Adjust Story Font
16

