ബാലുശ്ശേരിയില്‍ സജീവ സാന്നിധ്യമായി ധര്‍മജന്‍; പാര്‍ട്ടി പരിപാടികളിലും താരം
മണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും താരം സന്ദര്‍ശിക്കുന്നുണ്ട്

ബാലുശ്ശേരിയിൽ കോണ്‍ഗ്രസ് പരിഗണിക്കുന്ന സിനിമാതാരം ധര്‍മജന്‍ മണ്ഡലത്തില്‍ സജീവമാകുന്നു. മണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും താരം സന്ദര്‍ശിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് പറയാറായിട്ടില്ലെങ്കിലും ബാലുശ്ശേരിയോട് പ്രത്യേക സ്നേഹമുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു.
ധര്‍മജനിലൂടെ ബാലുശ്ശേരി പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നില്ലെങ്കിലും മണ്ഡലത്തിലിപ്പോള്‍ സജീവമാണ് ധര്‍മജന്‍.വേഷമൊക്കെ അടിമുടി മാറിയിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ സമര വേദികളിലും ഉദ്ഘാടനകനായി എത്തുന്നത് ധര്‍മജന്‍ തന്നെ. ധര്‍മജനൊപ്പം സെല്‍ഫിക്കുള്ള തിരക്കാണ് എങ്ങും. താരങ്ങളൊന്നും കൂടെ നിന്നില്ലെങ്കിലും സാധാരണ ജനം ഒപ്പമുണ്ടാകുമെന്നും ധര്‍മജന്‍ പറഞ്ഞു.
ധര്‍മജന് ബാലുശ്ശേരി സീറ്റ് നല്‍കുന്നതില്‍ ദളിത് കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് നിലനില്‍ക്കെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കണ്ട് പിന്തുണയുമഭ്യര്‍ത്ഥിച്ചിട്ടുണ്ട് താരം.ജില്ലയിലെ മറ്റു സമര വേദികളിലും സാന്നിധ്യമറിയിക്കുന്നുണ്ട് ധര്‍മജന്‍.
Adjust Story Font
16

