Quantcast

മത്സരിക്കാന്‍ ഇനി പാർട്ടി തീരുമാനമെടുത്താല്‍ മാത്രം മതി: ധർമജന്‍

തന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ അസ്വസ്ഥതയുണ്ടോ എന്നറിയില്ലെന്നും ധര്‍മജന്‍

MediaOne Logo

  • Published:

    8 Feb 2021 6:40 PM IST

മത്സരിക്കാന്‍ ഇനി പാർട്ടി തീരുമാനമെടുത്താല്‍ മാത്രം മതി: ധർമജന്‍
X

ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ഇനി പാർട്ടി തീരുമാനമെടുത്താല്‍ മാത്രം മതിയെന്ന് നടൻ ധർമജന്‍ മീഡിയവണിനോട്. തന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ അസ്വസ്ഥതയുണ്ടോ എന്നറിയില്ല. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ബാലുശ്ശേരിയില്‍ എത്തിയപ്പോഴാണ് ധർമജന്‍റെ പ്രതികരണം.

കലാകാരൻമാരിൽ ഞാൻ കോൺഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളൂ. കോൺഗ്രസാകുന്നത് എന്തോ തെറ്റാണെന്ന് കരുതുന്നതു പോലെ തോന്നിയിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നാണ് ധര്‍മജന്‍ നേരത്തെയും പറഞ്ഞത്.

അതേസമയം ധര്‍മജനെ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ദളിത് കോൺഗ്രസ് രംഗത്തെത്തി. ബാലുശ്ശേരി സീറ്റ് ദളിത് കോൺഗ്രസിന് നൽകണം. താരങ്ങളെ നിർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജയിച്ചു കയറാമെന്നത് കാലഹരണപ്പെട്ട ആശയമാണ്. പരീക്ഷണമാണെങ്കിൽ കൊയിലാണ്ടിയിലും കുന്ദമംഗലത്തും ചലച്ചിത്ര താരങ്ങളെ മത്സരിപ്പിക്കട്ടെയെന്നും ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു.

സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. പുരുഷന്‍ കടലുണ്ടിയാണ് ഇപ്പോഴത്തെ എംഎല്‍എ.

TAGS :

Next Story