Quantcast

പിന്തുണ തേടി ധർമ്മജൻ കാന്തപുരത്തെ കണ്ടു

കോഴിക്കോട് നോർത്ത്, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഒപ്പമുണ്ടായിരുന്നു

MediaOne Logo

  • Published:

    16 March 2021 1:52 PM IST

പിന്തുണ തേടി ധർമ്മജൻ കാന്തപുരത്തെ കണ്ടു
X

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാർഥികള്‍ കാന്തപുരത്തെ കണ്ടത്.

ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മജൻ റോഡ്‌ഷോ നടത്തി.ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി ടൗൺ വരെ 7 കിലോമീറ്റർ ദൂരമാണ് പ്രചരണ വാഹനങ്ങൾ സഞ്ചരിച്ചത്. ധർമ്മജന്റെ പ്രചാരണത്തിനായി കൂടുതൽ സിനിമാ താരങ്ങളെത്തുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയിൽ വിജയപ്രതീക്ഷയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story