പരിശീലനത്തില്‍ തകര്‍ത്തടിച്ച് ധോണി
ധോണിയുടെ പരിശീലന ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പുറത്തുവിട്ടത്

ചെന്നൈ: ശരിയാണ്, മഹേന്ദ്രസിങ് ധോണിക്ക് പ്രായം നാല്‍പതിനോട് അടുക്കുന്നു. പക്ഷേ ഇന്നും തന്‍റെ കൈകള്‍ക്ക് പടുകൂറ്റന്‍ സിക്‌സുകള്‍ അടിക്കാനുള്ള കഴിവ് ഒട്ടും ചോര്‍ന്നിട്ടില്ലെന്നാണ് തെളിയിച്ചിരിക്കുകയാണ്അദ്ദേഹം.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലെ നെറ്റ്‌സില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചെന്നൈ ടീമും അവരുടെ നായകന്‍ എം.എസ്. ധോണിയും പരിശീലനത്തിലാണ്. ധോണിയുടെ പരിശീലന ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പുറത്തുവിട്ടത്.
ആരാധകര്‍ക്ക് ആവേശം നല്‍കുന്ന രീതിയില്‍ ധോണി തുടരെ സിക്‌സ അടിക്കുന്നതാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീണണില്‍ ആറാം സ്ഥാനത്താണ് ചെന്നൈ ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയത്. അതിനാല്‍ തന്നെ ഈ സീസണില്‍ ടീമിന്‍റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന് ആരാധകര്‍ക്ക കൂടുതല്‍ ആവേശം നല്‍കുന്നതാണ് വീഡിയോ. മാര്‍ച്ച് മൂന്ന് മുതല്‍ ധോണി ചെന്നൈയിലുണ്ട്. ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്.
Adjust Story Font
16

