നടി ദിയ മിർസയ്ക്ക് വിവാഹം; വരൻ മുംബൈ വ്യാപാരി വൈഭവ് രേഖി

ഥപ്പട് ആണ് ദിയ അവസാനമായി അഭിനയിച്ച സിനിമ

MediaOne Logo

  • Updated:

    2021-02-13 07:32:20.0

Published:

13 Feb 2021 7:32 AM GMT

നടി ദിയ മിർസയ്ക്ക് വിവാഹം; വരൻ മുംബൈ വ്യാപാരി വൈഭവ് രേഖി
X

ബോളിവുഡ് നടി ദിയ മിർസയ്ക്ക് വിവാഹം. മുംബൈയിലെ പ്രമുഖ വ്യാപാരി വൈഭവ് രേഖിയാണ് ദിയയ്ക്ക് വരണമാല്യം ചാർത്തുന്നത്‌. ഫെബ്രുവരി 15നാണ് വിവാഹമെന്ന് സ്‌പോട്‌ബോയ് റിപ്പോർട്ട് ചെയ്യുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.

ഇത് ദിയയുടെ രണ്ടാം വിവാഹമാണ്. 2014 ഒക്ടോബറിൽ സാഹിൽ സൻഗയുമായി ആയിരുന്നു ആദ്യ വിവാഹം. തങ്ങൾ വേർപിരിയുന്നതായി 2019ൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ദിയ അറിയിച്ചിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ആദ്യ വിവാഹം.

ദിയയും സാഹിലും

'പതിനൊന്നു വർഷം ഒന്നിച്ചു ജീവിച്ച ശേഷം ഞങ്ങൾ പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചു. സ്‌നേഹാദരവുകളോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും' - എന്നായിരുന്നു വിവാഹമോചന വാർത്ത പങ്കുവയ്ക്കവെ നടി അറിയിച്ചിരുന്നത്.

ബാന്ദ്രയിലെ പാലി ഹിൽ മേഖലയിലെ വ്യാപാരിയാണ് വൈഭവ് രേഖി. ഥപ്പട് ആണ് ദിയ അവസാനമായി അഭിനയിച്ച സിനിമ. തെലുങ്ക് സിനിമ വൈൽഡ് ഡോഗിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

TAGS :

Next Story