'ഞാനൊരു ഒളിയജണ്ടയും കാണുന്നില്ല; യുവിയുടെ ട്വീറ്റില്‍ അശ്വിന്‍
പിച്ചിനെക്കുറിച്ച് യുവി പറഞ്ഞതില്‍ തെറ്റോ മറ്റു ഒളിയജണ്ടകളൊന്നും കാണുന്നില്ലെന്നും രവിചന്ദ്ര അശ്വിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ചിനെ വിമര്‍ശിച്ചുള്ള മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന്റെ ട്വീറ്റില്‍ തെറ്റായതൊന്നും കാണുന്നില്ലെന്ന് രവിചന്ദ്ര അശ്വിന്‍. പിച്ചിനെക്കുറിച്ച് യുവി പറഞ്ഞതില്‍ തെറ്റായതോ മറ്റു ഒളിയജണ്ടകളോ കാണുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.
അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ഇത്തരം പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ സ്വന്തമാക്കുമായിരുന്നുവെന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്. രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണോ എന്ന ചോദ്യവും യുവി ചോദിച്ചിരുന്നു. വിജയത്തില്‍ ഇന്ത്യന്‍ ടീമിനെയും മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ അക്സര്‍ പട്ടേലിനെയും കരിയറില്‍ 400 വിക്കറ്റെടുത്ത അശ്വിനെയും യുവി ട്വീറ്റില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെ വിമര്‍ശന രൂപേണയുള്ള അശ്വിന്റെ ട്വീറ്റും വന്നു. യുവിക്കുള്ള മറുപടിയായാണ് ഇതിനെ വ്യാഖ്യാനിച്ചത്. യുവരാജിനെതിരെ പലരും ട്വിറ്ററില്‍ രംഗത്തുവന്നു. അശ്വിന്റെ നേട്ടത്തെ അംഗീകരിക്കാനുള്ള യുവിയുടെ മടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത് എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ആരെയും ഉദ്ദേശിച്ചായിരുന്നില്ല തന്റെ ട്വീറ്റ് എന്ന് അശ്വിന്‍ വ്യക്തമാക്കി. യുവിയുടെ ട്വീറ്റ് എന്നെ ബാധിച്ചില്ല, ആ ട്വീറ്റില്‍ എന്തെങ്കിലും ദുരുദ്ദേശപരമായൊന്നും കണ്ടില്ലെന്നും സാധാരണ ട്വീറ്റ് പോലെയാണ് തോന്നിയതെന്നും അശ്വിന്‍ പറഞ്ഞു.
Adjust Story Font
16

