Quantcast

''വോട്ടർ പട്ടികയില്‍ തന്റെ പേര് ആവർത്തിച്ചത് അറിഞ്ഞില്ല, വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന്''

വോട്ടർ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താ സമ്മേളനത്തില്‍ കുമാരിയുടെ പേര് വോട്ടർ പട്ടികയില്‍ അഞ്ച് സ്ഥലങ്ങളില്‍ വന്നത് ഉദാഹരിച്ചിരുന്നു.

MediaOne Logo

  • Published:

    17 March 2021 8:25 PM IST

വോട്ടർ പട്ടികയില്‍ തന്റെ പേര് ആവർത്തിച്ചത് അറിഞ്ഞില്ല, വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന്
X

വോട്ടർ പട്ടികയില്‍ തന്റെ പേര് ആവർത്തിച്ചത് അറിഞ്ഞില്ലെന്ന് കാസർകോട് ഉദുമ മണ്ഡലത്തിലെ കുമാരി. ആരോ ചെയ്ത തെറ്റിന് താന്‍ കുറ്റക്കാരിയാകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടാണ് ചെയ്തതെന്നും കുമാരി പറഞ്ഞു. വോട്ടർ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് തെളിയിക്കാന്‍ രാവിലെ പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താ സമ്മേളനത്തില്‍ കുമാരിയുടെ പേര് വോട്ടർ പട്ടികയില്‍ അഞ്ച് സ്ഥലങ്ങളില്‍ വന്നത് ഉദാഹരിച്ചിരുന്നു.

പരമ്പരാ​ഗതമായി കോൺ​ഗ്രസിനാണ് വോട്ട് ചെയ്യുന്നത്. കോൺ​ഗ്രസ് പ്രവർത്തകരാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നത്. മാധ്യമങ്ങളിലൂടെയാണ് പേര് ആവർത്തിച്ചെന്ന കാര്യം അറിയുന്നതെന്നും കുമാരിയും ഭർത്താവും പറയുന്നു.

പ്രാദേശിക പ്രവർത്തകരാണ് തങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. കള്ളവോട്ട് ചെയ്യുന്നതിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മറ്റാർക്കോ പറ്റിയ തെറ്റിന് തങ്ങളെ കുറ്റക്കാരാക്കേണ്ടതില്ലെന്നും കുമാരി പറഞ്ഞു.

TAGS :

Next Story