Quantcast

അമിത രക്ത സമ്മർദ്ദത്തിന് ഫലപ്രദമായ ഒരു ഡയറ്റ് പ്ലാൻ

അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ്

MediaOne Logo

  • Published:

    9 March 2021 11:33 AM IST

അമിത രക്ത സമ്മർദ്ദത്തിന് ഫലപ്രദമായ ഒരു ഡയറ്റ് പ്ലാൻ
X

അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ്. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടൽ, വൃക്കരോഗം എന്നിവയ്ക്കൊക്കെ കാലാകാലങ്ങളായി ചികിത്സിക്കപ്പെടാതെ നീണ്ടുനിൽക്കുന്ന അമിതരക്തസമ്മർദ്ദം കാരണമാകാം.

564: 🍎 അമിത രക്ത സമ്മർദ്ദത്തിനു ഫലപ്രദമായ ഒരു ഡയറ്റ് പ്ലാൻ: Diet to control high Blood Pressure.. Share this important...

Posted by Dr D Better Life on Monday, August 3, 2020
TAGS :

Next Story