Quantcast

കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

കോഴിക്കോട് ജില്ലയിലെ സി.പി.എം സ്ഥാനാർഥി സാധ്യതാ പട്ടികയായി

MediaOne Logo

  • Published:

    3 March 2021 6:30 AM GMT

കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്
X

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് മത്സരിച്ചേക്കില്ല. മൂന്ന് തവണ മത്സരിച്ച എ. പ്രദീപ്‌ കുമാർ എം.എൽ.എയെ വീണ്ടും മത്സരിപ്പിക്കുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഇളവ് തേടാൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രി ടി.പി രാമകൃഷ്ണനെ തന്നെ പേരാമ്പ്രയിൽ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം ജമീല ബാലൻ മത്സരിക്കുമെന്നുള്ള വാർത്തകൾക്കെതിരെ മന്ത്രി എ.കെ ബാലൻ രംഗത്തെത്തി.

കോഴിക്കോട് നോർത്തിൽ മത്സരിക്കാനില്ലെന്നു സംവിധായകൻ രഞ്ജിത്ത് സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി ഇ. പി ജയരാജന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ എ. പ്രദീപ്‌ കുമാറിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നു. വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും അതിനാൽ പൊതു സ്വീകാര്യനായ പ്രദീപ്‌ കുമാർ തന്നെ മത്സരിക്കുന്നതാണ് ഉചിതമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ये भी पà¥�ें- പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്

പേരാമ്പ്രയിൽ മന്ത്രി ടി.പി രാമകൃഷ്ണൻ തന്നെ വീണ്ടും മത്സരിച്ചേക്കും. ബേപ്പൂരിൽ ഡി.വൈ.എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ്‌ റിയാസിന്‍റെ പേരാണുള്ളത്. ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടിക്ക് പകരം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്, കൊയിലാണ്ടിയിൽ സിറ്റിംഗ് എം.എൽ.എ കെ. ദാസൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് എന്നിവരുടെ പേരാണ് പരിഗണനയിൽ. തിരുവമ്പാടിയിൽ സി.പി. എം ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിന്‍റെ പേരും സാധ്യത പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

കോഴിക്കോട് സൗത്ത് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടറിയോറ്റിൽ ഉയർന്നു. അതിനിടെ തരൂർ മണ്ഡലത്തിൽ ജമീല ബാലന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകൾ ശുദ്ധ അസംബന്ധം ആണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റിൽ ഇത്തരം ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

TAGS :

Next Story