Quantcast

തിരുവല്ല സ്ഥാനാര്‍ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത

പി.ജെ ജോസഫിന്‍റെ അറിവോടെ പഴയ മാണി വിഭാഗത്തെ തഴയാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം

MediaOne Logo

  • Published:

    11 March 2021 7:28 AM IST

തിരുവല്ല സ്ഥാനാര്‍ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത
X

സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിന് പിന്നാലെ തിരുവല്ല സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷം. പി.ജെ ജോസഫിന്‍റെ അറിവോടെ പഴയ മാണി വിഭാഗത്തെ തഴയാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. അതേസമയം പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി. തോമസ്, ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോള്‍ തുടങ്ങിയവരുടെ പേരുകളാണ് അന്തിമ പട്ടകയിലുള്ളത്. എന്നാല്‍ മാണി ഗ്രൂപ്പില്‍ നിന്നത്തിയവരെ പരിഗണിക്കുന്നില്ലെന്നും മറ്റിടങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടും തിരുവല്ലയുടെ കാര്യത്തില്‍ നേതൃത്വം അലംഭാവം കാണിക്കുന്നതുമായാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം സ്ഥാനാര്‍ഥിയെ ചൊല്ലി പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്ലെന്നും തിരുവല്ലയില്‍ മികച്ച വിജയം നേടുമെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി. തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടും പോഷക സംഘടന നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് ഇത്തരം നീക്കങ്ങളോട് മുഖം തിരിച്ചതായാണ് സൂചന. അതേസമയം വിജയ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സീറ്റ് നിലനിര്‍ത്താന്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് യു.ഡി.എഫില്‍ സമ്മര്‍ദം ചൊലുത്തിയത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് മുന്നണി ബന്ധങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ടന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആക്ഷേപം ഉയരുന്നുണ്ട്.

TAGS :

Next Story