Quantcast

യുദ്ധത്തിന് പുറപ്പെട്ടാല്‍ വഴങ്ങില്ല, സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്നും കരുതണ്ട; കോടിയേരി

പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യാനുള്ള മനസ് സർക്കാരിനുണ്ട്. പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴാതെ ചർച്ചക്ക് ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ

MediaOne Logo

  • Published:

    20 Feb 2021 12:27 PM IST

യുദ്ധത്തിന് പുറപ്പെട്ടാല്‍ വഴങ്ങില്ല, സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്നും കരുതണ്ട; കോടിയേരി
X

പി.എസ്‍.സി ഉദ്യോഗാർഥികളുടെ പ്രശ്നം പരിഹരിക്കാന്‍ സമരക്കാർ സർക്കാറിനെ സമീപിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത്. യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്‍ വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്യാനുള്ള മനസ് സർക്കാരിനുണ്ട്. പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴാതെ ചർച്ചക്ക് ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. രാഷ്ട്രീയമായി സമരത്തെ ഉപയോഗിക്കുന്നവരുടെ കെണിയിൽ വീഴാതിരിക്കുക. ഉദ്യോഗാർത്ഥികളുടെ സമരം യൂത്ത് കോൺഗ്രസ് ഹൈജാക്ക് ചെയ്തു. ചൂഷണം ചെയ്ത് കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി കിട്ടാറില്ലെന്നും കോടിയേരി പറഞ്ഞു.

സമരം തുടങ്ങിയവർ തന്നെ സമരം അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. നിയമ വിരുദ്ധമായ നിലപാടെടുക്കാൻ സമരക്കാർ സർക്കാരിനെ നിർബന്ധിക്കുന്നു. ഇ.ശ്രീധരന് നമ്മുടെ ജനാധിപത്യ സംവിധാനത്തോട് മതിപ്പില്ല. തന്നെ വർഗീയ വാദിയാക്കുന്നത് രാഷ്ട്രീയം പറയാനില്ലാത്തതുകൊണ് . തന്നെക്കുറിച്ച് പറയുന്നത് പാർട്ടിയെക്കുറിച്ച് പറയുന്നത് പോലെ തന്നെയാണ്. സി.എ.എ ഏത് തരം കേസാണെന്ന് നോക്കിയിട്ടാണ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.

TAGS :

Next Story