Quantcast

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ്

സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്

MediaOne Logo

  • Published:

    5 March 2021 11:05 AM IST

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ്
X

തിരുവനന്തപുരം: ഡോളർ കടത്ത് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്.

കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. ഏതെല്ലാം മന്ത്രിമാരാണ് ഇടപാടിൽ ഉള്ളത് എന്നതിൽ വ്യക്തതയില്ല.

2020 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തി എന്നാണ് നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം കേസിൽ പ്രതിസ്ഥാനത്തുണ്ട്.

TAGS :

Next Story