ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ,ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചു
അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.

അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളും തെറ്റായ അവകാശവാദങ്ങൾ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം.
" ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാൽ തന്നെ അനുയോജ്യമായ അടിയന്തിര നടപടികൾ ഞങ്ങൾ എടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങൾ ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു." - ഫേസ്ബുക് വൈസ് പ്രസിഡന്റ് ഗയ് റോസെൻ പറഞ്ഞു.
"അക്രമങ്ങൾ കുറക്കുന്നതിന് പകരം കൂട്ടുവാൻ മാത്രമേ ഇത്തരം ദൃശ്യങ്ങൾ ഉപകരിക്കൂവെന്നതിനാലാണ് അവ നീക്കം ചെയ്തത്." - അവർ പറഞ്ഞു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു പറഞ്ഞു ട്രംപിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചു.
We are locking President Trump’s Instagram account for 24 hours as well. https://t.co/HpA79eSbMe
— Adam Mosseri 😷 (@mosseri) January 7, 2021
ട്രംപ് അനുകൂലികൾ അമേരിക്കയിൽ അക്രമം അഴിച്ചു വിട്ടതിനെ തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ ഈ നീക്കം. അക്രമത്തിൽ ഇതുവരെ നാല് പേര് മരണപ്പെട്ടു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അട്ടിമറി ആരോപിക്കുകയാണ് ട്രംപ്. അക്രമം നടത്തുന്നവരോട് "നിങ്ങളെ ഞാൻ സ്നേഹിക്കുന്നു " എന്ന് പറയുന്ന ഒരു വിഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. യൂട്യൂബ് പിന്നീട ഈ വീഡിയോ നീക്കം ചെയ്തു. ട്രംപിന്റെ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകൾ തങ്ങളുടെ നയങ്ങൾക്ക് എതിരാണെന്നും ഇനിയും തുടർന്നാൽ അക്കൗണ്ട് നീക്കം ചെയ്യേണ്ടി വരുമെന്നും ട്വിറ്റർ പറഞ്ഞു.
#StormTheCapitol എന്ന ഹാഷ്ടാഗും ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തു.
Adjust Story Font
16

