Quantcast

അനില്‍ അക്കര വീട് മുടക്കിയെന്ന് ഡിവൈഎഫ്ഐ; താൻ കാരണം ആര്‍ക്കെങ്കിലും വീട് നഷ്ടപ്പെട്ടെങ്കിൽ വീട് നല്‍കുമെന്ന് എംഎല്‍എ

ആരോപണങ്ങൾ നേരിടാൻ വീടില്ലാത്തവരുടെ അദാലത്ത് സംഘടിപ്പിച്ചായിരുന്നു അനിൽ അക്കരയുടെ പ്രതിരോധം.

MediaOne Logo

  • Published:

    13 Feb 2021 10:02 AM IST

അനില്‍ അക്കര വീട് മുടക്കിയെന്ന് ഡിവൈഎഫ്ഐ; താൻ കാരണം ആര്‍ക്കെങ്കിലും വീട് നഷ്ടപ്പെട്ടെങ്കിൽ വീട് നല്‍കുമെന്ന് എംഎല്‍എ
X

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം വീണ്ടും ചർച്ചയാകുന്നു. അനിൽ അക്കര എംഎൽഎ വീടുമുടക്കിയാണെന്ന പ്രചാരണവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആരോപണങ്ങൾ നേരിടാൻ വീടില്ലാത്തവരുടെ അദാലത്ത് സംഘടിപ്പിച്ചായിരുന്നു അനിൽ അക്കരയുടെ പ്രതിരോധം.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റിനെ ചൊല്ലിയുള്ള സിപിഎം - യുഡിഎഫ് പോര് തുടരുകയാണ്. വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന ചരൽപറമ്പിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമാണം അനാവശ്യ വിവാദത്തിലൂടെയും വ്യാജ പരാതിയിലൂടെയും അനിൽ അക്കര എംഎൽഎ മുടക്കിയെന്ന ആരോപണവുമായി മുന്നോട്ട് പോകുകയാണ് സിപിഎം.

സിപിഎമ്മിന്റെ ആരോപണങ്ങളെ നേരിടാൻ പ്രതിഷേധം നടക്കുന്ന വേദിക്ക് തൊട്ടരികിലാണ് അനിൽ അക്കര എംഎൽഎ അദാലത്ത് സംഘടിപ്പിച്ചത്. വീട് അനുവദിക്കപ്പെട്ട ഒരാള്‍ക്ക് എങ്കിലും താൻ കാരണം വീട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവര്‍ക്ക് വീട് നല്‍കാൻ തയ്യാറാണെന്ന് എംഎല്‍എ അറിയിച്ചു. വീടില്ലാത്ത നിരവധി പേർ എംഎൽഎയുടെ അദാലത്തിലെത്തി. ഇവര്‍ക്ക് ഉടൻ വീട് നല്‍കുമെന്ന് അക്കര ഉറപ്പ് നൽകി.

ലൈഫ് മിഷൻ വിവാദം ചർച്ചയായ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലത്തിൽ തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

TAGS :

Next Story