Quantcast

അഞ്ച് വര്‍ഷം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്ന് ഇ.ശ്രീധരന്‍

പാലക്കാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും

MediaOne Logo

  • Published:

    12 March 2021 10:01 AM IST

അഞ്ച് വര്‍ഷം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്ന് ഇ.ശ്രീധരന്‍
X

പാലക്കാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇ.ശ്രീധരൻ പറഞ്ഞു.

രാഷ്ട്രീയമല്ല, നാടിന്‍റെ വികസനമാണ് ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചരണം. പ്രായക്കൂടുതൽ അനുഭവസമ്പത്താകുമെന്നും അഞ്ച് കൊല്ലം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച പട്ടണമാക്കും എന്നും ശ്രീധരന്‍ പറഞ്ഞു.

TAGS :

Next Story