Quantcast

സിബിഎസ്ഇയിൽ 124 ഒഴിവുകൾ; ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം

യോഗ്യതയുൾപ്പടെ കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും

MediaOne Logo

Web Desk

  • Published:

    15 Dec 2025 5:48 PM IST

സിബിഎസ്ഇയിൽ 124 ഒഴിവുകൾ; ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം
X

ന്യുഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഗ്രൂപ്പ് എ,ബി,സി തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളുണ്ട്. ഡിസംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവും- അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ ( അക്കാദമിക്‌സ് ) അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിങ്) അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ ( സ്‌കിൽ എജ്യുക്കേഷൻ ), അക്കൗണ്ട്‌സ് ഓഫീസർ, സൂപ്രണ്ട്, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, ജൂനിയർ അക്കൗണ്ടന്റ് , ജൂനിയർ അസിസ്റ്റന്റ്.

യോഗ്യതയുൾപ്പടെ കൂടുതൽ വിവരങ്ങൾ www.cbse.gov.in ൽ വൈകാതെ പ്രസിദ്ധീകരിക്കും.

TAGS :

Next Story