സിആര്‍പിഎഫില്‍ 9195 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; മേയ് 19 വരെ അപേക്ഷിക്കാം
തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെൻ്ററാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം

- Published:
26 April 2026 9:53 PM IST

ന്യൂഡല്‍ഹി: കേന്ദ്ര റിസര്‍വ് പൊലീസ് സേനയില്‍ (സിആര്‍പിഎഫ്) 9195 കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള തസ്തികകള്‍: കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍ & ട്രേഡ്സ്മാന്‍), കോണ്‍സ്റ്റബിള്‍ (പയനിയര്‍) വിഭാഗങ്ങളിലായി ഡ്രൈവര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മോച്ചി, തച്ചന്‍, തയ്യല്‍ക്കാരന്‍, ബ്രാസ് ബാന്‍ഡ്, പൈപ്പ് ബാന്‍ഡ്, ബ്യൂഗ്ലര്‍, പെയിന്റര്‍, മാലി, പാചകക്കാരന്‍/വാട്ടര്‍ കാരിയര്‍, ബാര്‍ബര്‍, വാഷര്‍മാന്‍, സഫായ് കര്‍മചാരി, മേസണ്‍, ഇലക്ട്രീഷ്യന്‍. ടെക്‌നിക്കല്‍ & ട്രേഡ്സ്മാന്‍: 9,175 (പുരുഷന്മാര്‍- 9,096, സ്ത്രീകള്‍- 79), പയനിയര്‍ വിങ് (പുരുഷന്മാര്‍ മാത്രം): 20.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ടെക്‌നിക്കല്‍ & ട്രേഡ്സ്മാന്‍ തസ്തികകളിലേക്ക് അതത് സംസ്ഥാനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ആ സംസ്ഥാനത്തെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പയനിയര്‍ തസ്തികകളിലേക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ആര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: ഡ്രൈവര്‍: പത്താം ക്ലാസ് വിജയവും ഹെവി ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. മറ്റ് ട്രേഡ്സ്മാന്‍ തസ്തികകള്‍: പത്താംക്ലാസ് വിജയവും അതത് ട്രേഡില്‍ വൈദഗ്ധ്യവും. പയനിയര്‍ (മേസണ്‍/ഇലക്ട്രീഷ്യന്‍): പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി (01/01/2026 പ്രകാരം): ഡ്രൈവര്‍: 21 27 വയസ് (02/01/1999 നും 01/01/2005 നും ഇടയില്‍ ജനിച്ചവര്‍). മറ്റ് തസ്തികകള്‍: 18- 23 വയസ് (02/01/2003 നും 01/01/2008 നും ഇടയില്‍ ജനിച്ചവര്‍). നിയമപരമായ വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകള്‍, എസ്സി, എസ്ടി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ് രീതി: ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ്, രേഖാപരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററാണ്. ഓണ്‍ലൈനായി മേയ് 19 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.rect.crpf.gov.in.
Adjust Story Font
16
