Quantcast

ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസമേള 'എജുകഫെ' കേരളത്തിൽ

ഉപരിപഠന രംഗത്തേക്ക് കടക്കാൻ തയാറായിരിക്കുന്ന 10, 11, 12 ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും ഫെസ്റ്റ് ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം

MediaOne Logo

Web Desk

  • Updated:

    2022-05-17 13:36:32.0

Published:

17 May 2022 1:32 PM GMT

ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസമേള എജുകഫെ കേരളത്തിൽ
X

കോഴിക്കോട്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ 'എജു കഫെ' കേരളത്തിലെത്തുന്നു. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ തലമുറയെ വാർത്തെടുക്കുക എന്നതാണ് എജു കഫെയുടെ ലക്ഷ്യം. മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ ഹോളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും ഫെസ്റ്റ് നടക്കും. ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകളും മോക് ടെസ്റ്റുകളുമടക്കം നിരവധി സെഷനുകളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. കൂടാതെ പ്രമുഖർ നയിക്കുന്ന ക്ലാസുകളും ഫെസ്റ്റിന്റെ പ്രത്യേകതയാണ്.

എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 'സി ഡാറ്റ്' എന്ന സിജിയുടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിൽ പങ്കെടുക്കാം. എജുകഫെയുടെ രജിസ്‌ട്രേഷൻ സമയത്തുതന്നെ ഈ ഓപ്ഷൻ സ്വീകരിക്കാൻ കഴിയും. മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും എജുകഫെയിൽ നടക്കും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഇത് സൗജന്യമായിരിക്കും.

കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ്, തുടങ്ങിയ സെഷനുകൾ, റോബോട്ടിക്‌സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവീസ്, വിദേശപഠനം, മാനേജ്‌മെന്റ് പഠനം തുടങ്ങി നിരവധി കോഴ്‌സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്‌സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്‌സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.

മാധ്യപ്രവർത്തകനും അധ്യാപകനും മോട്ടിവേറ്ററുമായ ഡോ. അരുൺകുമാർ, പ്രമുഖ അവതാരകനും പബ്ലിക് ഇന്റലക്ച്വലുമായ ജി.എസ്. പ്രദീപ്, മുൻ ഡി.ജി.പി ഋഷിരാജ് സിങ്, ശ്രീധന്യ ഐ.എ.എസ്, മജീഷ്യൻ ദയാനിധി, ഇന്റർനാഷനൽ ഹിപ്‌നോസിസ് മെന്റർ മാജിക് ലിയോ, സിജി ഫാക്കൽറ്റികളായ എം.വി. സക്കറിയ, കെ. അസ്‌കർ, എം. സബിത, മാനസികാരോഗ്യ വിദഗ്ധൻ എസ്.എൽ.പി. ഫറൂഖ് തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾ നയിക്കും.മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങി ജനപ്രതിനിധികളും എജുകഫെയിൽ പങ്കെടുക്കും.

രജിസ്‌ട്രേഷൻ എങ്ങനെ?

ഓൺലൈൻ ആയാണ് എജുകഫെയിൽ രജിസ്റ്റർ ചെയ്യേണ്ടത്. താഴെ നൽകിയിട്ടുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ചും രജിസറ്റർ ചെയ്യയാവുന്നതാണ്. കോഴിക്കോട്, മലപ്പുറം ഫെസ്റ്റുകളിലേക്ക് ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം.




രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പറുകൾ:

കോഴിക്കോട് - 9497 197 794

മലപ്പുറം: 9645 006 838

വെബ്‌സൈറ്റ്:https://myeducafe.com/

എന്താണ് എജു കഫെ?

സാധാരണ കാണുന്ന എജുക്കേഷൻ എക്‌സിബിഷനുകൾപോലെ ഒന്നല്ല എജുകഫെ എന്ന എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റ്. അതിനപ്പുറം 'എജുക്കേഷൻ ഫെസ്റ്റിവൽ' എന്ന വിശാലമായ സാധ്യതയാണ് അത് തുറന്നിടുന്നത്. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരമാകുന്നരീതിയിലാണ് ഫെസ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവിടെ വിദ്യാർഥികളുടെ എല്ലാ കരിയർ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുണ്ടാവും.

ആർക്കൊക്കെ പങ്കെടുക്കാം?

വിദ്യാർഥികൾതന്നെയാണ് ഫെസ്റ്റിന്റെ മുഖ്യ പ്രയോജകർ. ഉപരിപഠന രംഗത്തേക്ക് കടക്കാൻ തയാറായിരിക്കുന്ന 10, 11, 12 ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും ഫെസ്റ്റ് ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം. കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഫെസ്റ്റിന്റെ ഭാഗമാവാൻ അവസരമുണ്ടാകും.

ഏഴുവർഷമായി ഗൾഫിലെ ഏറ്റവും മികച്ച വിദ്യാഭ്യാസമേളയായി പേരെടുത്ത എജുകഫെ കേരളത്തിലെത്തുമ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രതീക്ഷകൾ ഏറെയാണ്. 2015 മുതൽ ആറ് വർഷം തുടർച്ചയായി വിവിധ ജി.സി.സി രാജ്യങ്ങളിൽ നടന്ന എജുകഫെയുടെ സീസൺ 7 കഴിഞ്ഞ ഫെബ്രുവരി 6, 7 തീയതികളിൽ ദുബൈയിൽ നടന്നിരുന്നു. അതിനിടയിൽ റിയാദ്, ദമാം ജിദ്ദ എന്നീ നഗരങ്ങളിലും എജുകഫെ പതിപ്പുകൾ വിജയകരമായി അരങ്ങേറി. സൈലം (Xylem) ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് (Steyp) ആണ് പരിപാടിയുടെ പ്രസന്റിങ് സ്‌പോൺസർ.

TAGS :

Next Story