കൈയബദ്ധങ്ങൾ അവസരം കളയാതെ നോക്കാം, നീറ്റ് ക്രാഷ് കോഴ്സുമായി ബ്ലൂലൈൻസ്
വിദ്യാർഥികൾക്കായി ലൈവും റെക്കോർഡ് ചെയ്ത ക്ലാസുകളും ക്രാഷ് കോഴ്സിൽ ഒരുക്കിയിട്ടുണ്ട്.

നിരന്തരമായ കഠിന പരിശ്രമവും സ്ഥിരോത്സാഹവും മാത്രമാണോ നീറ്റിൽ റാങ്ക് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ? സ്മാർട്ടായി പരീക്ഷയെ സമീപിക്കേണ്ടതും സാധാരണ എല്ലാവരും വരുത്തുന്ന തെറ്റുകൾ ആവർത്തിക്കാതെ നോക്കേണ്ടതും അത്യാവശ്യമാണ്. സർക്കാർ സ്വകാര്യ മേഖലകളിലെ ഒരു ലക്ഷത്തോളവും ബിഡിഎസിലെ മുപ്പതിനായിരത്തോളവും വരുന്ന സീറ്റുകൾ, ജിപ്മെർ, എയിംസ്, അലിഗഡ്, ഇഎസ്ഐ മെഡിക്കൽ കോളേജുകൾ, ആയുഷ് കോഴ്സുകൾ തുടങ്ങി മിലിറ്ററി നഴ്സിങ് സർവീസിലേക്ക് വരെ പ്രവേശനം നേടാനുള്ള വാതിലാണ് നീറ്റ്.
ചെറിയൊരു പിഴ, അശ്രദ്ധ മതി അവസരം നഷ്ടപ്പെടാൻ, സ്വപ്നങ്ങൾ മാറ്റിവെക്കാൻ. തയ്യാറെടുപ്പ് കുറഞ്ഞതോ, പഠിക്കാൻ പറ്റാത്തതോ ആയിരിക്കില്ല നീറ്റ് കിട്ടാതിരിക്കാൻ കാരണം. മുൻവർഷങ്ങളിലെ ചോദ്യപേപ്പർ ചെയ്യുന്നതും സമയബന്ധിതമായി പരീക്ഷ എഴുതുന്നതും നീറ്റിലെ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.
ഇതിലെല്ലാം മുന്നിൽ കണ്ടാണ് ബ്ലൂലൈൻസ് 30 ദിവസത്തെ ക്രാഷ് കോഴ്സ് സംഘടിപ്പിക്കുന്നത്. 11, 12 ക്ലാസുകളിലെയും നീറ്റ് റിപ്പീറ്റ് ചെയ്യുന്നവരുമായ വിദ്യാർഥികളെ കൺസെപ്റ്റ് ഫ്ലിപ് ടെസ്റ്റും (Concept Flip Test), പീരിയോഡിക് മോക് ടെസ്റ്റ് (Periodic Mock Test), ദിവസേനയുള്ള മോക് ടെസ്റ്റ് എന്നിവയിലൂടെയാണ് മികച്ച മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുകയാണ് ബ്ലൂലൈൻസ്.
നീറ്റിന് പഠിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് നാട്ടിൽ വരാതെ തന്നെ തയ്യാറെടുക്കാനുള്ള എല്ലാ സഹായങ്ങളും ബ്ലൂലൈൻസിന്റെ 30 ദിവസത്തെ ക്രാഷ് കോഴ്സിൽ ലഭ്യമാണ്. വിദ്യാർഥികൾക്കായി ലൈവും റെക്കോർഡ് ചെയ്ത ക്ലാസുകളും ക്രാഷ് കോഴ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രോബ്ലം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും സ്റ്റേറ്റ്മെന്റ് അസർട്ടേഷനും ഡെയ്‌ലി ഡ്രില്ലും വിദ്യാർഥികളെ പഠിച്ച കാര്യങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നു. ടീച്ചറോടൊപ്പം ഉള്ള ലൈവ് ഇൻട്രാക്റ്റീവ് പ്രാക്ടീസ് സെക്ഷനുകളുമുണ്ട്. ഓരോ മൂന്ന് ചാപ്റ്ററുകൾ കഴിയുമ്പോൾ ഉള്ള കൺസെപ്റ്റ് ഫ്ലിപ് ടെസ്റ്റും സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കാൻ സഹായിക്കും.
നീറ്റ് ക്രാക്ക് ചെയ്യാനുള്ള ടിപ്സ് പറയുന്ന ബ്ലൂലൈൻസ് നീറ്റ് ക്രാഷ് കോഴ്സ്, മാർച്ച് 25-നാണ് തുടങ്ങുന്നത്. കോഴ്സിനെ കുറിച്ച് കൂടതലറിയാനും രജിസ്ട്രേഷനും 971568920026 എന്ന നമ്പറിൽ ബന്ധപ്പെടാം, അല്ലെങ്കിൽ www.blulines.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Adjust Story Font
16

